ഐപിഎല്ലിന്‍റെ പത്തൊമ്പതാം സീസണ് സണ്‍റൈസേഴ്സ് ഹൈദരാബാദ്-റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു പോരാട്ടത്തോടെ തുടക്കമായപ്പോള്‍ ചരിത്രനേട്ടം സ്വന്തമാക്കി ആര്‍സിബി താരം വിരാട് കോലി.
ചിന്നസ്വാമി സ്റ്റേഡിയത്തിൽ സൺറൈസേഴ്സ് ഹൈദരാബാദിനെതിരെ ഗ്രൗണ്ടിലിറങ്ങിയതോടെ ഐപിഎല്ലിലെ 19 സീസണുകളിലും കളിക്കുന്ന ആദ്യ താരമെന്ന അപൂർവ്വ നേട്ടമാണ് കോലി സ്വന്തമാക്കിയത്.
2008 ഏപ്രിൽ 18-ന് ചിന്നസ്വാമി സ്റ്റേഡിയത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ ആർസിബിക്കായി അരങ്ങേറ്റം കുറിച്ച കോലി, ഇന്നും അതേ ടീമിനായാണ് കളിക്കുന്നത്. ഐപിഎൽ ചരിത്രത്തിൽ 19 വർഷമായി ഒരേ ടീമിനായി മാത്രം കളിക്കുന്ന ഏക താരവും കോലി മാത്രമാണ്.
18 സീസണുകളിലെ കാത്തിരിപ്പിനൊടുവില്‍ കഴിഞ്ഞ വർഷം കരിയറിലെ ആദ്യ ഐപിഎൽ കിരീടം ചൂടിയ കോലിക്ക് കീഴടങ്ങാത്ത റെക്കോർഡുകൾ ലീഗിലില്ല. ഐപിഎല്ലില്‍ ഏറ്റവും കൂടുതല്‍ റണ്‍സ്(8661)ഏറ്റവും കൂടുതൽ സെഞ്ചുറികൾ(8), ഏറ്റവും കൂടുതൽ അർധസെഞ്ചുറികൾ(63), ഒരു സീസണിലെ കൂടുതൽ റൺസ് (973-2016-ൽ), കൂടുതൽ ബൗണ്ടറികൾ (1062), ഒരു ടീമിനെതിരെ കൂടുതൽ റൺസ്(1159- പഞ്ചാബ് കിംഗ്‌സിനെതിരെ), ഒരു സ്റ്റേഡിയത്തിൽ കൂടുതൽ റൺസ്(3202 -ചിന്നസ്വാമിയിൽ) എന്നിവയെല്ലാം കോലിയുടെ പേരിലാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
