ഇന്ത്യൻ ഗുസ്തിരംഗത്ത് വീണ്ടും വിവാദ വെളിപ്പെടുത്തലുമായി വിനേഷ് ഫോഗാട്ട്

MAY 4, 2026, 3:08 AM

ന്യൂഡൽഹി: 2023ൽ ഗുസ്തി ഫെഡറേഷൻ ഒഫ് ഇന്ത്യ പ്രസിഡന്റായിരുന്ന ബ്രിജ് ഭൂഷൺ ചരൺ സിംഗിനെതിരെ ലൈംഗികാരോപണ പരാതി നൽകിയ ആറുപേരിൽ ഒരാൾ താൻ തന്നെയാണെന്ന മുൻ ലോക ഒന്നാം നമ്പർ വനിതാ ഗുസ്തി താരം വിനേഷ് ഫോഗാട്ടിന്റെ വാളിപ്പെടുത്തലോടെ ഇന്ത്യൻ ഗുസ്തിരംഗം വീണ്ടും വിവാദത്തിലായി. ബ്രിഷ്ഭൂഷൺ ചരൺ സിംഗിനെതിരെ സമരത്തിന് നേതൃത്വം നൽകിയതിലൂടെ ഫെഡറേഷന്റെ കണ്ണിലെ കരടാണ് വിനേഷ്. ഈ സമരത്തെത്തുടർന്നാണ് ബ്രിജ്ഭൂഷണിന് പ്രസിഡന്റ് സ്ഥാനമൊഴിയേണ്ടിവന്നത്.

2024 പാരീസ് ഒളിമ്പിക്‌സിൽ ശരീരഭാരം കൂടിയതിന്റെ പേരിൽ ഫൈനലിൽ മത്സരിക്കാനുള്ള വിനേഷിന്റെ അവസരം നഷ്ടമായിരുന്നു. അതിന് ശേഷം വിരമിക്കൽ പ്രഖ്യാപിച്ച് മത്സരരംഗത്തുനിന്ന് വിട്ടുനിൽക്കുകയായിരുന്ന വിനേഷ് 20 മാസത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും മത്സരിക്കാനിറങ്ങുകയാണെന്ന് പ്രഖ്യാപിച്ചിരുന്നു.

എന്നാൽ ഈ മാസം 10ന് ഉത്തർപ്രദേശിൽ നടക്കുന്ന ദേശീയ ഓപ്പൺ ഗുസ്തി ടൂർണമെന്റിന് രജിസ്‌ട്രേഷൻ നടത്താൻ തനിക്ക് സാധിക്കുന്നില്ലെന്ന് കഴിഞ്ഞദിവസം പരാതിപ്പെട്ടിരുന്നു. ഇത് ഫെഡറേഷൻ നിഷേധിച്ചതിന് പിന്നാലെയാണ് വെളിപ്പെടുത്തലുമായി വിനേഷ് രംഗത്ത് വന്നത്. ഇപ്പോഴും ഫെഡറേഷനിൽ ബ്രിജ്ഭൂഷണിന്റെ സ്വാധീനമുണ്ടെന്നും തന്നെ മത്സരിപ്പിക്കാതിരിക്കാൻ ഗൂഡശ്രമങ്ങൾ നടത്തുകയാണെന്നും പറഞ്ഞ വിനേഷ് അതുകൊണ്ടാണ് കേസിനെക്കുറിച്ച് വെളിപ്പെടുത്തിയതും.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam