കനത്ത മഴ; നാളെ നടത്താനിരുന്ന സെറ്റ് പരീക്ഷ മാറ്റിവെച്ചു

AUGUST 1, 2026, 9:04 AM

തിരുവനന്തപുരം: കനത്ത മഴയുടെ പശ്ചാത്തലത്തിൽ നാളെ (ആഗസ്റ്റ് 2) നടത്താനിരുന്ന സെറ്റ് പരീക്ഷ മാറ്റിവെച്ചു.പുതുക്കിയ തിയതി പിന്നീട് അറിയിക്കുന്നതായിരിക്കും.ഇതിനുപുറമെ ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റി നാളത്തെ (ആഗസ്റ്റ് 2) എല്ലാ പരീക്ഷകളും മാറ്റിവച്ചതായി പരീക്ഷാ കൺട്രോളർ അറിയിച്ചു.എംജി സർവ്വകലാശാല തിങ്കളാഴ്ച (ഓഗസ്റ്റ് 3) നടത്താനിരുന്ന പരീക്ഷകളും മാറ്റിവെച്ചിട്ടുണ്ട്. പുതുക്കിയ തീയതികൾ പിന്നീട് അറിയിക്കും.

വനം വന്യ ജീവി വകുപ്പിലെ ബീറ്റ് ഫോറസ്റ്റ് ഓഫീസർ തസ്‌തികയുടെ തെരഞ്ഞെടുപ്പിലേക്ക് 2026 ഓഗസ്റ്റ് മാസം 4, 5 തീയതികളിൽ ഇടുക്കി, മലപ്പുറം, വയനാട് എന്നീ ജില്ലകളിൽ നടത്താൻ നിശ്ചയിച്ചിരുന്ന ശാരീരിക അളവെടുപ്പും കായിക ക്ഷമതാ പരീക്ഷയും പ്രതികൂല കാലാവസ്ഥയെ തുടർന്ന് മാറ്റിവെച്ചിരിക്കുന്നു. പുതുക്കിയ തീയതി പിന്നീട് അറിയിക്കുന്നതാണ്.

അതേസമയം, ഇന്ന് പരീക്ഷ എഴുതാൻ കഴിയാത്ത കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളിലെ ഉദ്യോഗാർഥികൾക്ക് വീണ്ടും അവസരം നൽകുമെന്ന് പിഎസ്‍സി അറിയിച്ചു. കനത്തമഴയും പ്രകൃതിക്ഷോഭവും കാരണം വിവിധ തസ്‌തികകളിലേക്കുള്ള പത്താം തരം പൊതുപ്രാഥമിക പരീക്ഷയിൽ പങ്കെടുക്കാൻ കഴിയാതിരുന്ന ഉദ്യോഗാർത്ഥികൾക്ക് 2026 ആഗസ്റ്റ് 22 ന് നടത്തുന്ന അവസാന ഘട്ട പരീക്ഷയിൽ പങ്കെടുക്കുന്നതിന് അവസരം നൽകുമെന്ന് പിഎസ്‍സി അറിയിച്ചു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam