കാസർകോട് : കാസർകോട് ജില്ലയിലെ വിവിധ തീരദേശങ്ങളിൽ കടലാക്രമണം രൂക്ഷമാണ്. കസബ, കാവുഗോളി, കീഴൂർ, പടന്ന, പള്ളിക്കര, തൃക്കണ്ണാട്, ഉദുമ തീരങ്ങളിലാണ് കടൽ പ്രക്ഷുബ്ധമായത്.
നിരവധി മത്സ്യതൊഴിലാളി കുടുംബങ്ങൾ അടക്കമുള്ളവരുടെ വീടുകൾ കടലെടുപ്പ് ഭീഷണിയിലാണ്. പള്ളിക്കരയിൽ മത്സ്യബന്ധന കടപ്പുറം മുതൽ ബേക്കൽ ബീച്ച് വരെയുള്ള ഭാഗങ്ങളിൽ കടലേറ്റം ശക്തമായി.
ബേക്കൽ ബീച്ചിൻ്റെ വടക്കു ഭാഗത്ത് കോൺക്രീറ്റ് മതിൽ തകർന്നു.നിരവധി തെങ്ങും കാറ്റാടി മരങ്ങളും നിലംപൊത്തിയിട്ടുണ്ട്. മത്സ്യതൊഴിലാളികൾ തോണികളും ബോട്ടുകളും മറ്റു മത്സ്യബന്ധന ഉപകരണങ്ങളും സ്ഥലത്തു നിന്നും മാറ്റിയിട്ടുണ്ട്.
തൃക്കണ്ണാട് കടപ്പുറത്തും ഉദുമ ജമ കടപ്പുറത്തും ഉച്ചയോടെ കടൽക്ഷോഭം രൂക്ഷമായിട്ടുണ്ട്. തിരമാലകൾ കടൽഭിത്തി നിർമ്മാണത്തിന് കൂട്ടിയിട്ട കരിങ്കല്ലുകളും കടന്നെത്തി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
