കശുവണ്ടി അഴിമതി കേസ്; കെ എ രതീഷിനോട് ഖാദി ബോർഡ് സെക്രട്ടറി സ്ഥാനം രാജിവെക്കാൻ നിർദേശം

AUGUST 1, 2026, 9:25 AM

തിരുവനന്തപുരം: കശുവണ്ടി വികസന കോർപ്പേറേഷൻ അഴിമതിക്ക് പിന്നാലെ ഖാദി ബോർഡ് സെക്രട്ടറി കെ എ രതീഷ് പുറത്തേക്ക്. കെ എ രതീഷിനോട് രാജി വെക്കാൻ മുഖ്യമന്ത്രി നിർദേശിച്ചതായി സൂചന.

ഖാദി ബോർഡ് സെക്രട്ടറിയായി രതീഷ് തുടരുന്നതിൽ ഹൈക്കോടതി കടുത്ത അതൃപ്‌തിയാണ് പ്രകടിപ്പിച്ചത്. കശുവണ്ടി അഴിമതി കേസിൽ രതീഷിനെ പ്രോസിക്യൂട്ട് ചെയ്യാൻ സർക്കാർ അനുമതിയും നൽകിയിരുന്നു.

അതേസമയം, കശുവണ്ടി വികസന കോർപ്പേറേഷൻ അഴിമതിയിൽ പ്രതികൾക്കെതിരെ അഴിമതി നിരോധന നിയമ പ്രകാരമുള്ള കുറ്റങ്ങൾ ചുമത്താൻ സിബിഐ കോടതിയെ സമീപിച്ചു.

vachakam
vachakam
vachakam

ഗൂഢാലോചന അടക്കമുള്ള വകുപ്പുകൾക്കൊപ്പമാണ് പി സി ആക്ട് കൂടി ചുമത്തിയത്. ഒന്നാം പ്രതി കെ എ രതീഷ്, മൂന്നാം പ്രതി ആർ ചന്ദ്രശേഖരൻ എന്നിവർക്കെതിരെയാണ് തിരുവനന്തപുരം സിജെഎം കോടതിയിൽ റിപ്പോർട്ട് നൽകിയത്. പ്രതികളെ അഴമതി നിരോധന നിയമ പ്രകാരം വിചാരണ ചെയ്യാൻ സർക്കാർ അനുമതി നൽകിയ പശ്ചാത്തലത്തിലാണ് നടപടി. 

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam