ഐ.പി.എൽ സീസണിൽ ഏറ്റവും കൂടുതൽ സിക്‌സറുകളുടെ റെക്കോർഡുമായി വൈഭവ് സൂര്യവംശി

MAY 18, 2026, 3:57 AM

ഐ.പി.എല്ലിൽ ചരിത്രനേട്ടവുമായി രാജസ്ഥാൻ റോയൽസിന്റെ 15 കാരൻ ഓപ്പണർ വൈഭവ് സൂര്യവംശി. ഒരു ഐ.പി.എൽ സീസണിൽ ഏറ്റവും കൂടുതൽ സിക്‌സറുകൾ പറത്തുന്ന ഇന്ത്യൻ താരമെന്ന റെക്കോർഡാണ് ഡൽഹി ക്യാപിറ്റൽസിനെതിരായ മത്സരത്തിൽ വൈഭവ് സ്വന്തമാക്കിയത്.

ഡൽഹി അരുൺ ജെയ്റ്റ്‌ലി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിന് ഇറങ്ങുമ്പോൾ സൺറൈസേഴ്‌സ് ഹൈദരാബാദിന്റെ അഭിഷേക് ശർമ്മയുടെ (42 സിക്‌സുകൾ) റെക്കോർഡ് മറികടക്കാൻ വൈഭവിന് മൂന്ന് സിക്‌സറുകൾ കൂടി വേണമായിരുന്നു. മത്സരത്തിൽ നേരിട്ട ആദ്യ പന്തിൽ തന്നെ ലുങ്കി എൻഗിഡിയെ സിക്‌സ് പറത്തിയാണ് വൈഭവ് തുടങ്ങിയത്. പിന്നാലെ മിച്ചൽ സ്റ്റാർക്കിനെയും സിക്‌സിന് തൂക്കി വൈഭവ് അഭിഷേകിന്റെ റെക്കോർഡിനൊപ്പമെത്തി.

അഞ്ചാം ഓവറിലെ അവസാന പന്തിൽ തൃപുരാന വിജയ്‌യെ സിക്‌സറിന് പറത്തിയാണ് വൈഭവ് ചരിത്രനേട്ടം സ്വന്തമാക്കിയത്. 2024ലെ ഐ.പി.എൽ സീസണിൽ 16 മത്സരങ്ങളിൽ നിന്നാണ് അഭിഷേക് ശർമ്മ 42 സിക്‌സ് പറത്തി റെക്കോർഡിട്ടതെങ്കിൽ ഈ നേട്ടം മറികടക്കാൻ വൈഭവിന് വേണ്ടി വന്നത് വെറും 12 മത്സരങ്ങളായിരുന്നു. 39 സിക്‌സുകൾ പറത്തിയ പഞ്ചാബ് നായകൻ ശ്രേയസ് അയ്യരാണ് ഒരു സീസണിൽ ഏറ്റവും കൂടുതൽ സിക്‌സ് പറത്തിയ മൂന്നാമത്തെ ഇന്ത്യൻ താരം. വിരാട് കോഹ്ലി 2016ലും 2024ലും 38 സിക്‌സുകൾ വീതം പറത്തി നാലാം സ്ഥാനത്താണ്. സൂര്യകുമാർ യാദവും 2025ൽ 38 സിക്‌സുകൾ പറത്തിയിരുന്നു.

vachakam
vachakam
vachakam

ഐ.പി.എൽ ചരിത്രത്തിൽ ഒരു സീസണിൽ ഏറ്റവും കൂടുതൽ സിക്‌സർ നേടിയ താരമെന്ന റെക്കോർഡ് പക്ഷെ ഇപ്പോഴും ക്രിസ് ഗെയ്‌ലിന്റെ പേരിലാണ്. 2012ൽ ആർ.സി.ബിക്കായി 59 സിക്‌സുകളാണ് ഗെയ്ൽ അടിച്ചത്. 2019ൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനായി 52 സിക്‌സുകൾ പറത്തിയ ആന്ദ്രെ റസലാണ് രണ്ടാം സ്ഥാനത്ത്. 2013ൽ ആർ.സി.ബിക്കായി ക്രിസ് ഗെയ്ൽ 51 സിക്‌സുകളുമായി മൂന്നാം സ്ഥാനത്തുണ്ട്. 2022ൽ രാജസ്ഥാനായി 45 സിക്‌സുകൾ പറത്തിയ ജോസ് ബട്‌ലറാണ് നാലാം സ്ഥാനത്ത്.

2011ൽ ആർ.സി.ബിക്കായി 44 സിക്‌സുകളുമായി ഗെയ്ൽ വീണ്ടും അഞ്ചാം സ്ഥാനത്തുള്ളപ്പോൾ 43 സിക്‌സുകൾ പറത്തിയ വൈഭവ് എക്കാലത്തെയും സിക്‌സ് വേട്ടക്കാരിൽ നിലവിൽ ആറാമതാണ്. ഈ സീസണിൽ 17 സിക്‌സുകൾ കൂടി പറത്തിയാൽ വൈഭവിന് ഗെയ്‌ലിന്റെ റെക്കോർഡ് മറികടക്കാനാവും. ലീഗ് ഘട്ടത്തിൽ രണ്ട് മത്സരങ്ങൾ കൂടിയാണ് ഇനി രാജസ്ഥാന് ബാക്കിയുള്ളത്. പ്ലേ ഓഫിലേക്ക് യോഗ്യത നേടിയാൽ വൈഭവ് ഈ സീസണിൽ ഗെയ്‌ലിന്റെ റെക്കോർഡ് തകർക്കുമോ എന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam