യുവേഫ ചാമ്പ്യൻസ് ലീഗ് പ്രീ- ക്വാർട്ടർ മാർച്ച് 10 മുതൽ

MARCH 10, 2026, 3:34 AM

ബാഴ്‌സലോണ: ഈ സീസണിലെ യുവേഫ ചാമ്പ്യൻസ് ലീഗ് ഫുട്ബാൾ പ്രീ ക്വാർട്ടർ ഫൈനൽ മത്സരങ്ങൾക്ക് ഇന്ന് (മാർച്ച് 10) തുടക്കമാകും. ഇന്ന് നടക്കുന്ന ആദ്യ പാദ മത്സരങ്ങളിൽ മുൻ ചാമ്പ്യന്മാരായ ബാഴ്‌സലോണ, ലിവർപൂൾ, ബയേൺ മ്യൂണിക്ക് തുടങ്ങിയവർ കളത്തിലിറങ്ങും.
ബാഴ്‌സലോണയ്ക്ക് ഇംഗ്‌ളീഷ് ക്‌ളബ് ന്യൂകാസിൽ യുണൈറ്റഡാണ് എതിരാളികൾ.

ന്യൂകാസിലിന്റെ തട്ടകത്തിലാണ് ഇന്നത്തെ മത്സരം. പ്രാഥമിക ഗ്രൂപ്പ് റൗണ്ടിലെ എട്ടുമത്സരങ്ങളിൽ അഞ്ചും ജയിച്ച് പോയിന്റ് പട്ടികയിലെ അഞ്ചാം സ്ഥാനക്കാരായി നേരിട്ട് പ്രീക്വാർട്ടറിലേക്ക് കടന്നവരാണ് ബാഴ്‌സലോണ. പ്രാഥമിക റൗണ്ടിൽ 12-ാം സ്ഥാനത്തായിരുന്ന ന്യൂകാസിൽ പ്‌ളേ ഓഫിൽ ക്വാറാബാഗ് എഫ്.സിയെ കീഴടക്കിയാണ് പ്രീ ക്വാർട്ടറിലേക്ക് കടന്നത്.

ഇംഗ്‌ളീഷ് ക്‌ളബ് ലിവർപൂളിന് തുർക്കി ക്‌ളബ് ഗലറ്റസറിയാണ് എതിരാളികൾ. പ്രാഥമിക റൗണ്ടിലെ മൂന്നാം സ്ഥാനക്കാരാണ് ലിവർപൂൾ. 20-ാം സ്ഥാനത്തായിരുന്ന ഗലറ്റസറി പ്‌ളേ ഓഫിൽ ഇറ്റാലിയൻ ക്‌ളബ് യുവന്റസിനെ അട്ടിമറിച്ചാണ് പ്രീ ക്വാർട്ടറിലെത്തിയത്. മറ്റൊരു ആദ്യ പാദ പ്രീ ക്വാർട്ടർ പോരാട്ടത്തിൽ സ്പാനിഷ് ക്‌ളബ് അത്ലറ്റിക്കോ മാഡ്രിഡ് ഇംഗ്‌ളീഷ് ക്‌ളബ് ടോട്ടൻഹാമിനെ നേരിടും. അത്ലറ്റിക്കോയുടെ ഹോം ഗ്രൗണ്ടിലാണ് ഇന്നത്തെ മത്സരം. മുൻ ചാമ്പ്യന്മാരായ ബയേൺ മ്യൂണിക്ക് ഇന്ന് എവേ മാച്ചിൽ ഇറ്റാലിയൻ ക്‌ളബ് അറ്റ്‌ലാന്റയെ നേരിടും.

vachakam
vachakam
vachakam

ഇന്നത്തെ മത്സരങ്ങൾ

ബാഴ്‌സലോണ Vs ന്യൂകാസിൽ, ഗലറ്റസറി Vs ലിവർപൂൾ (രാത്രി 11.30 മുതൽ)
അത്ലറ്റിക്കോ മാഡ്രിഡ് Vs ടോട്ടൻഹാം, അറ്റ്ലാന്റ Vs ബയേൺ മ്യൂണിക്ക് (രാത്രി 1.30 മുതൽ)
സോണി സ്‌പോർട്‌സ് ചാനലിൽ ലൈവ്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam