മെസ്സി ഗോൾ അടിച്ചെങ്കിലും ഇന്റർമയാമിക്ക് സമനില. മത്സരത്തിൽ ടൊറന്റോയെ നേരിട്ട ഇന്റർ മയാമി 1-1 എന്ന സമനിലയാണ് വഴങ്ങിയത്.
ആദ്യപകുതിയുടെ ഇഞ്ച്വറി ടൈമിൽ ലയണൽ മെസ്സി ഒരു ഹാഫ് വോളിയിലൂടെയാണ് തന്റെ ഗോൾ കണ്ടെത്തിയത്.
ആദ്യ പകുതിയുടെ ഇഞ്ച്വറി ടൈമിൽ ബെർണഡെസ്ചിയിലൂടെ ആണ് ടൊറന്റോ ഗോൾ നേടിയത്. ഈ ഗോൾ പിറന്ന് മൂന്നു മിനിറ്റുകൾക്കകം ആയിരുന്നു മെസ്സിയുടെ ഗോൾ. മെസ്സി ഒരു ഗോൾ നേടിയതോടെ അമേരിക്കയിലെ എം.എൽ.എസ് മത്സരങ്ങളിൽ മയാമിക്കായി 44 ഗോളുകളായി. ഇത് എം.എൽ.എസിൽ ക്ലബിന്റെ ചരിത്രത്തിലെ ഏറ്റവും കൂടുതൽ ഗോൾ സംഭാവനകൾ നൽകിയ ആളാക്കി മെസ്സിയെ മാറ്റി. 20 അസിസ്റ്റുകൾ കൂടി മെസ്സിക്കുണ്ട്. 43 ഗോളുകൾ സംഭാവന ചെയ്ത ഗൊൺസാലോ ഹിഗ്വെയ്‌നിന്റെ റെക്കോർഡാണ് മെസ്സി തകർത്തത്.
ആറു മത്സരങ്ങളിൽ നിന്ന് 14 പോയിന്റുമായി ഇന്റർ മായാമി ഇപ്പോൾ രണ്ടാം സ്ഥാനത്ത് നിൽക്കുകയാണ്. മൂന്നു പോയിന്റ് മാത്രമുള്ള ടോറന്റോ പതിനാലാം സ്ഥാനത്താണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്