ഐ.പി.എല്ലിൽ രണ്ടാം ക്വാളിഫയറിൽ രാജസ്ഥാൻ റോയൽസ്, ഗുജറാത്ത് ടൈറ്റൻസ് പോരാട്ടമിന്ന്. എലിമനേറ്ററിൽ ഹൈദരാബാദിനെ തകർത്തതിന്റെ ആത്മവിശ്വാസത്തിലാണ് രാജസ്ഥാൻ ഇറങ്ങുന്നത്.
ആദ്യ ക്വാളിഫയറിൽ ആർ.സി.ബിയോട് തോറ്റതിന്റെ ക്ഷീണം മാറ്റാൻ കരുത്തോടെയാകും ഗുജറാത്ത് ഇറങ്ങുന്നത്. രാത്രി 7.30നാണ് മത്സരം. വൈഭവ് സൂര്യവൻശിയെന്ന ബേബി യൂണിവേഴ്‌സൽ ബോസിന്റെ കരുത്തിലാണ് സീസണിൽ രാജസ്ഥാന്റെ മുന്നേറ്റം. എലിമനേറ്റിൽ വെറും 29 പന്തിൽ ഹൈദരാബാദിന്റെ കിരീട സ്വപ്‌നങ്ങൾ വൈഭവ് തകർത്തുകളഞ്ഞു.
വൈഭവിനെ തുടക്കത്തിലേ എറിഞ്ഞുപിടിക്കാനുള്ള ചുമതല റബാഡയ്ക്കും സിറാജിനുമാകും. സീസണിൽ 43 വിക്കറ്റുകളാണ് ഇരുവരും നേടിയത്. ഇവർക്ക് കൂട്ടായി പ്രസിദ്ധ് കൃഷ്ണയും ജേസൺ ഹോൾഡറുമുണ്ട്. വൈഭവിനൊപ്പം യശ്വസി ജയ്‌സ്വാൾ, ധ്രുവ് ജൂറൽ എന്നിവരിലും ടീം പ്രതീക്ഷ വയ്ക്കുന്നു. മുൻനിര തകർന്നാൽ മധ്യനിര എത്രത്തോളം പിടിച്ചുനിൽക്കുമെന്നതാണ് ആരാധകരുടെ ആശങ്ക. ക്യാപ്ടൻ റിയാൻ പരാഗുൾപ്പടെ ആരും മിന്നും ഫോമിലല്ല. അപ്പുറത്ത് ശുഭ്മാൻ ഗില്ലും സായ് സുദർശനും നൽകുന്ന തുടക്കമാണ് ഗുജറാത്തിന്റെ കരുത്ത്. ഇരുവരും മിന്നിതിളങ്ങിയാൽ അനായാസം ഗുജറാത്ത് മുന്നേറും.
ജോഫ്ര ആർച്ചറിന്റെ ഓപ്പണിങ് സ്‌പെൽ മറികടന്ന് വേണം സായ് - ഗിൽ സഖ്യത്തിന് കൂറ്റൻ സ്‌കോറിലേക്കെത്താൻ. ആർച്ചർ മങ്ങിയാൽ മറ്റൊരു പ്ലാനുണ്ടോ ടീമിന് എന്നതും നിർണായകം. സീസണിലെ ഏറ്റവും സ്ഥിരതയുള്ള ടീമായാണ് ഗുജറാത്ത് ഇന്നിറങ്ങുന്നത് രാജസ്ഥാനാകട്ടെ തുടർച്ചയായി നോക്കൗട്ട് സ്വഭാവമുളള മത്സരങ്ങൾ കളിച്ചും. പവർപ്ലേയിൽ തന്നെ കളി പിടിക്കുന്ന സംഘമാണ് രാജസ്ഥാനും ഗുജറാത്തും. ഓപ്പിണങ് ബോളിങ്ങും ബാറ്റിങ്ങുമാണ് ഇരു ടീമുകളുടേയും കരുത്ത് എന്നതിനാൽ പ്രവചനം അസാധ്യം.
കഴിഞ്ഞ നാല് ദിവസത്തിനിടെ രണ്ട് ഡു ഓർ ഡൈ മത്സരങ്ങൾക്ക് ശേഷമാണ് രാജസ്ഥാൻ ക്വാളിഫയർ രണ്ടിലെത്തുന്നത്. വീണ്ടും മറ്റൊരു നിർണായകമായ പോരാട്ടം, സമ്മർദം നിറഞ്ഞ മത്സരം. തുടരെ ഇത്തരം മത്സരങ്ങളെ അതിജീവിക്കാൻ രാജസ്ഥാന് കഴിയുമോയെന്നത് ചോദ്യമാണ്. മറുവശത്ത് ഗുജറാത്താകട്ടെ സീസണിലെ ഏറ്റവും സ്ഥിരതയുള്ള ടീം, അനായാസം തന്നെ പ്ലേ ഓഫിലേക്ക്, ബംഗ്‌ളൂരുവനോടുള്ള തോൽവിയിൽ നിന്ന് കരകയറാൻ ചെറിയ ഇടവേളയും ലഭിച്ചു. അതുകൊണ്ട് ടീം എന്ന നിലയിൽ ഗുജറാത്തിന് അൽപ്പം ആശ്വാസമാണ് അന്തരീക്ഷം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
