മാസ്മരിക സ്‌പെല്ലുമായി സുനിൽ നരെയ്ൻ

APRIL 15, 2024, 7:15 PM

ഐപിഎല്ലിൽ ഒരിക്കൽക്കൂടി മാസ്മരിക സ്‌പെല്ലുമായി കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് ഓൾറൗണ്ടർ സുനിൽ നരെയ്ൻ. ഈഡൻ ഗാർഡൻസിൽ ലഖ്‌നൗ സൂപ്പർ ജയന്റ്‌സിനെതിരെ നാല് ഓവർ പന്തെറിഞ്ഞ നരെയ്ൻ 17 റൺസ് മാത്രം വിട്ടുകൊടുത്തപ്പോൾ ഒരു ബൗണ്ടറി പോലും വഴങ്ങിയില്ല എന്നതാണ് പ്രത്യേകത.

ടി20 ഫോർമാറ്റിലാണ് ഒരു ഫോർ പോലും വിട്ടുകൊടുക്കാതെ നരെയ്ൻ നാലോവർ ക്വാട്ട പൂർത്തിയാക്കിയത് എന്നതാണ് ശ്രദ്ധേയം. വിക്കറ്റ് നേടാനായില്ലെങ്കിലും മധ്യ ഓവറുകളിൽ ലഖ്‌നൗവിന്റെ സ്‌കോറിംഗിന് തടയിടാൻ ഈ മികവ് കൊണ്ട് സുനിൽ നരെയ്‌നായി.

ഐപിഎല്ലിൽ എല്ലാക്കാലത്തും ഏറ്റവും മികച്ച ഇക്കണോമിയിൽ പന്തെറിയുന്ന ബൗളർമാരിൽ ഒരാളാണ് വെസ്റ്റ് ഇൻഡീസിൽ നിന്നുള്ള സുനിൽ നരെയ്ൻ. ലീഗിൽ ഒരു സീസണിലും നരെയ്‌ന്റെ ഇക്കോണമി എട്ടിനപ്പുറം കടന്നിട്ടില്ല. 2012ൽ ഐപിഎൽ അരങ്ങേറ്റം കുറിച്ച സുനിൽ നരെയ്‌ന്റെ ഇതുവരെയുള്ള ഇക്കോണമി 6.73 ആണ്.

vachakam
vachakam
vachakam

2024 സീസണിൽ 6.75 ഇക്കോണമിയിലാണ് നരെയ്ൻ പന്തെറിയുന്നത്. ഐപിഎല്ലിലെ 167 മത്സരങ്ങളിൽ 168 വിക്കറ്റുകൾ വീഴ്ത്തിയതും നരെയ്‌ന്റെ നേട്ടമാണ്. 19 റൺസിന് അഞ്ച് വിക്കറ്റ് വീഴ്ത്തിയതാണ് മികച്ച പ്രകടനം. ഈ സീസണിൽ അഞ്ച് കളിയിൽ അഞ്ച് വിക്കറ്റ് നരെയ്ൻ നേടി. കരിയറിലാകെ 162.60 സ്‌ട്രൈക്ക് റേറ്റിൽ 1213 റൺസും സുനിൽ നരെയ്‌ന് ഐപിഎല്ലിലുണ്ട്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam