വോട്ടിങ് യന്ത്രങ്ങൾ സൂക്ഷിച്ചിരുന്ന സ്‌ട്രോങ് റൂമിന് സമീപത്തെ സിസിടിവി ക്യാമറകൾ കേടായി

MAY 1, 2024, 7:50 AM

ആലപ്പുഴ: ആലപ്പുഴയിലെ വോട്ടിങ് യന്ത്രങ്ങൾ സൂക്ഷിച്ചിരുന്ന സ്‌ട്രോങ് റൂമിന് സമീപത്തെ സിസിടിവി ക്യാമറകൾ കേടായെന്ന് റിപ്പോർട്ട്.

കഴിഞ്ഞ ദിവസം രാത്രി ഉണ്ടായ കനത്ത മഴയിലും ഇടി മിന്നലിലും എട്ട് ക്യാമറകൾ ആണ് കേടായത്. 

 ആലപ്പുഴ സെന്റ് ജോസഫ്‌സ് സ്‌കൂളിലെ സ്‌ട്രോങ് റൂമിലെ ക്യാമറകളാണ് കേടായത്.   വിവരം ജില്ലാ കളക്ടർ സ്ഥാനാർത്ഥികളെ ഫോണിൽ വിളിച്ച് അറിയിക്കുകയായിരുന്നു.

vachakam
vachakam
vachakam

രണ്ടെണ്ണമൊഴികെയുള്ളവയുടെ അറ്റകുറ്റപ്പണി നടത്തി അർധരാത്രിയോടെ പ്രവർത്തനക്ഷമമാക്കി. പൂർണമായും തകർന്ന രണ്ട് ക്യാമറകൾ ശരിയാക്കാനായിട്ടില്ല. അവയ്ക്ക് പകരം ഇന്ന് പുതിയ ക്യാമറകൾ സ്ഥാപിക്കും.  ഈ കേന്ദ്രത്തിൽ തന്നെയാണ് വോട്ടെണ്ണലും നടക്കുക.

ഇന്നലെ രാത്രി ഏഴ് മണിയോടെ ശക്തമായ ഇടിവെട്ടും മഴയും പ്രദേശത്തുണ്ടായിരുന്നു. ഒരു മണിക്കൂറോളം മഴ തുടർന്നു. ഇതിന് പിന്നാലെയാണ് സിസടിവി ക്യാമറകൾ കേടായത്. ആലപ്പുഴയിലെ ഏഴ് നിയോജകമണ്ഡലങ്ങളിൽ നിന്നെത്തിച്ച വോട്ടിങ് യന്ത്രങ്ങളാണ് കനത്ത കാവലിൽ ഇവിടെ സൂക്ഷിച്ചിരിക്കുന്നത്.



vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam