ലാവ്‌ലിന്‍ കേസ് വീണ്ടും സുപ്രീം കോടതിയില്‍; ഇന്ന് അന്തിമ വാദം കേള്‍ക്കും

MAY 1, 2024, 8:03 AM

ന്യൂഡല്‍ഹി: ലാവ്‌ലിന്‍ അഴിമതി കേസ് സുപ്രീംകോടതി ഇന്ന് വീണ്ടും പരിഗണിക്കും. പല തവണ മാറ്റിവച്ചതിലൂടെ ഏറെ ചര്‍ച്ചയായതാണ് ലാവ്ലിന്‍ അഴിമതി കേസ്. അന്തിമ വാദം കേള്‍ക്കാനാണ് ഹര്‍ജി ഇന്ന് പരിഗണിക്കുന്നത്. ആറ് വര്‍ഷമായി നിരന്തരം മാറ്റിവയ്ക്കുന്ന കേസ് എന്ന നിലയിലാണ് ലാവ്ലിന്‍ ഹര്‍ജികള്‍ ചര്‍ച്ച ചെയ്യുന്നത് .

മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ളവരെ കുറ്റവിമുക്തരാക്കിയതിനെതിരായ സി.ബി.ഐ അപ്പീലും വിചാരണ നേരിടണമെന്ന ഹൈക്കോടതി വിധിക്കെതിരെയുള്ള മറ്റ് പ്രതികളുടെ ഹര്‍ജികളുമാണ് സുപ്രീം കോടതി പരിഗണിക്കുന്നത്. പിണറായി വിജയന്‍ ഉള്‍പ്പെടെ മൂന്നു പേരെ വീണ്ടും പ്രതികളാക്കണമെന്നു ആവശ്യപ്പെട്ട് 2017 ഡിസംബറിലാണ് സിബിഐ സുപ്രീം കോടതിയെ സമീപിക്കുന്നത്.

2018 ജനുവരി ഒന്നിന് നോട്ടീസ് അയച്ചു. കൂടുതല്‍ രേഖകള്‍ സമര്‍പ്പിക്കാനുണ്ടെന്ന കാരണം പറഞ്ഞ് കക്ഷികള്‍ കേസ് മാറ്റിവയ്ക്കാന്‍ അപേക്ഷ നല്‍കാന്‍ തുടങ്ങിയതോടെ വാദം കേള്‍ക്കല്‍ അനന്തമായി നീളുകയായിരുന്നു.

അപ്പീല്‍ നല്‍കിയ സി.ബി.ഐ വരെ മാറ്റിവയ്ക്കണമെന്നു ആവശ്യപ്പെട്ടു . ഇതിനിടയില്‍ കേസ് പരിഗണിച്ച ജസ്റ്റിസുമാരായ എന്‍.വി രമണ , യു.യു ലളിത് , എം ആര്‍ ഷാ എന്നിവര്‍ സുപ്രിംകോടതിയില്‍ നിന്നും വിരമിച്ചു . കേസിന്റെ വാദം പോലും തുടങ്ങാന്‍ കഴിഞ്ഞില്ല. മലയാളി കൂടിയായ ജസ്റ്റിസ് സി.ടി രവികുമാര്‍ പിന്‍മാറിയതോടെയാണ് പുതിയ ബെഞ്ചിലേ ക്ക് കേസെ ത്തിയത്. കേസ് വാദിക്കാന്‍ തയ്യാറാണെന്ന് പിണറായി വിജയന്റെ അഭിഭാഷകന്‍ അറിയിച്ചപ്പോഴും മാറ്റിവയ്ക്കണമെന്ന അപേക്ഷയാണ് സി.ബി.ഐ പലപ്പോഴും സുപ്രിംകോടതിയില്‍ സമര്‍പ്പിച്ചത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam