ശുഭ് മാൻ ഗില്‍ തിരിച്ചെത്തുന്നു 

DECEMBER 3, 2025, 4:25 AM

ദക്ഷിണാഫ്രിക്കക്കെതിരായ ടി20 പരമ്പരക്ക് മുമ്പ് ഇന്ത്യക്ക് ആശ്വാസവാര്‍ത്ത. ടെസ്റ്റ് പരമ്പരക്കിടെ കഴുത്തിന് പരിക്കറ്റ വൈസ് ക്യാപ്റ്റൻ ശുഭ്മാന്‍ ഗില്‍ കായികക്ഷമത തെളിയിച്ചു.

ഇതോടെ ഒമ്പതിന് ആരംഭിക്കുന്ന ടി20 പരമ്പരയില്‍ ഗില്‍ കളിക്കുമെന്നുറപ്പായി. ഇന്നലെ ബെംഗളൂരുവിലെ സെന്‍റര്‍ ഓഫ് എക്സലന്‍സിലെത്തിയാണ് ഗില്‍ കായികക്ഷമത പരിശോധന പൂര്‍ത്തിയാക്കിയത്.

ഗില്‍ കായികക്ഷമത തെളിയിച്ചതോടെ ദക്ഷിണാഫ്രിക്കക്കെതിരായ ടി20 പരമ്പരക്കുള്ള ഇന്ത്യൻ ടീമിനെ ഇന്ന് തന്നെ പ്രഖ്യാപിക്കുമെന്നാണ് സൂചന.

vachakam
vachakam
vachakam

പരിക്കുമാറി തിരിച്ചെത്തുന്ന ഗില്‍ വീണ്ടും അഭിഷേക് ശര്‍മക്കൊപ്പം ഓപ്പണറായി ഇറങ്ങാനാണ് സാധ്യത. ഇതോടെ ഗില്ലിന്‍റെ അഭാവത്തില്‍ ഓപ്പണര്‍ റോളിലേക്ക് മടങ്ങിയെത്തുമെന്ന് പ്രതീക്ഷിച്ചിരുന്ന മലയാളി താരം സഞ്ജു സാംസണ്‍ വീണ്ടും മധ്യനിരയിലേക്ക് മാറും.

ഇന്ത്യ-ദക്ഷിണാഫ്രിക്ക രണ്ടാം ഏകദിനം നടക്കുന്ന റായ്പൂരിലാണ് ടി20 ടീമിനെ തെര‍ഞ്ഞെടുക്കാനുള്ള സെലക്ഷന്‍ കമ്മിറ്റി യോഗം ചേരുക എന്നാണ് സൂചന. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam