ഉമ തോമസ് എംഎൽഎയ്ക്ക് പരിക്കേറ്റ സ്റ്റേഡിയം അപകടം: കേസിലെ തുടർനടപടികൾ സ്റ്റേ ചെയ്തു

JANUARY 13, 2026, 4:33 AM

കൊച്ചി: കൊച്ചി കലൂർ സ്റ്റേഡിയം അപകടത്തിൽ ഉമ തോമസ് എംഎൽഎയ്ക്ക് പരിക്കേറ്റ കേസിലെ തുടർനടപടികൾ ഹൈക്കോടതി സ്റ്റേ ചെയ്തു. കേസിലെ മൂന്നാം പ്രതിയും ഓസ്കർ ഇവൻ്റ് മാനേജ്മെൻ്റ് ഉടമയുമായ ജനീഷിന്റെ ഹർജിയിലാണ് ജസ്റ്റിസ് സി. എസ്. ഡയസിൻ്റെ നടപടി.

പാലാരിവട്ടം പോലീസ് നരഹത്യ കുറ്റം ചുമത്തി കുറ്റപത്രം സമർപ്പിച്ചിരുന്നു. ഈ കുറ്റപത്രം റദ്ദാക്കണമെന്നാണ് ഹർജിയിലെ ആവശ്യം. നരഹത്യ കുറ്റം നിലനിൽക്കില്ലെന്നാണ് ഹർജിയിലെ പ്രധാന വാദം.

2024 ഡിസംബർ 29ന് നൃത്ത പരിപാടിയുടെ ഉദ്ഘാടനത്തിനിടെയാണ് വേദി തകർന്ന് ഉമ തോമസ് എംഎൽഎക്ക് പരുക്കേറ്റത്. അപകടത്തിൽ രണ്ടു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഉമ തോമസ് ജിസിഡിഎയ്ക്ക് നോട്ടീസ് അയച്ചിരുന്നു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam