നഷ്ടപരിഹാര തുകമുഴുവനും നൽകിയാലെ പരിശീലക സ്ഥാനം ഒഴിയൂ: ഇഗോർ സ്റ്റിമാച്

JUNE 14, 2024, 8:55 PM

ഇന്ത്യൻ ഫുട്‌ബോൾ പരിശീലകനായ ഇഗോർ സ്റ്റിമാചിനോട് സ്ഥാനം ഒഴിയാൻ എഐഎഫ്എഫ് ആവശ്യപ്പെട്ടെങ്കിലും ഇഗോർ സ്റ്റിമാച് തയ്യാറായില്ല.

സ്റ്റിമാചിന് കരാർ അവസാനം വരെയുള്ള നഷ്ടപരിഹാരം നൽകിയാലെ സ്ഥാനം ഒഴിയൂ എന്നാണ് സ്റ്റിമാചിന്റെ നിലപാട്. ഇത് എഐഎഫ്എഫിന് താങ്ങാനാവാത്ത തുകയാണ്.
ഓൾ ഇന്ത്യ ഫുട്‌ബോൾ ഫെഡറേഷൻ (എഐഎഫ്എഫ്) ഇഗോർ സ്റ്റിമാചുമായി പരസ്പരം വേർപിരിയുന്നതിനെക്കുറിച്ച് ചർച്ചകൾ ആരംഭിച്ചു കഴിഞ്ഞിട്ടുണ്ട്.

അവസാന അഞ്ച് വർഷത്തിലേറെയായി സ്റ്റിമാച് ടീമിനൊപ്പം ഉണ്ട്. ലോകകപ്പ് യോഗ്യത റൗണ്ടിൽ മൂന്നാം റൗണ്ടിന് യോഗ്യത നേടിയില്ലെങ്കിൽ രാജിവെക്കും എന്നായിരുന്നു സ്റ്റിമാച് പറഞ്ഞിരുന്നത്. എന്നാൽ ഇപ്പോൾ അദ്ദേഹം ആ വാക്കിൽ നിന്ന് പിന്മാറിയിരിക്കുകയാണ്.

vachakam
vachakam
vachakam

2026 ജൂൺ വരെ സ്റ്റിമാചിന് ഇന്ത്യൻ ടീമിൽ കരാർ ഉണ്ട്. പ്രതിമാസ അടിസ്ഥാനത്തിൽ ഏകദേശം 25 ലക്ഷം രൂപയാണ് അദ്ദേഹത്തിന് ശമ്പളം. സ്റ്റിമാച് സ്ഥാനം ഒഴിയാൻ ഇതുവരെ തയ്യാറായിട്ടില്ല എങ്കിലും ഇന്ത്യ അടുത്ത പരിശീലകനായുള്ള അന്വേഷണം ആരംഭിച്ചു കഴിഞ്ഞു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam