അഹമ്മദാബാദ്: ട്വന്റി20 ലോകകപ്പിൽ ഇന്നലെ സൂപ്പർ 8 ഗ്രൂപ്പ് 1ൽ വെസ്റ്റിൻഡീസിനെ 9 വിക്കറ്റിന് കീഴടക്കിയ ദക്ഷിണാഫ്രിക്കയോട് നന്ദി പറയുകയാണ് ഇന്ത്യൻ ക്രിക്കറ്റ് ലോകം.
കാരണം അഹമ്മദാബാദിൽ ദക്ഷിണാഫ്രിക്കയോടേറ്റ പരാജയത്തോടെ തുലാസിലായ ഇന്ത്യയുടെ സെമി പ്രതീക്ഷകൾ ഇതേ ഗ്രൗണ്ടിൽ ദക്ഷിണാഫ്രിക്കയുടെ മറ്റൊരു ജയത്തോടെ വീണ്ടും സജീവമായി.
ഇന്നലെ ആദ്യം ബാറ്റ് ചെയത വെസ്റ്റിൻഡീസ് 20 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ നേടിയത് 176 റൺസാണ്. എന്നാൽ ദക്ഷിണാഫ്രിക്ക 1 വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി 16.1 ഓവറിൽ വിജയലക്ഷ്യത്തിലെത്തി (177/1).
ക്യാപ്ടൻ എയ്ഡൻ മർക്രം (പുറത്താകാതെ 46 പന്തിൽ 82) ചേസിംഗിലും ദക്ഷിണാഫ്രിക്കയെ മുന്നിൽ നിന്ന് നയിച്ചു. ഡി കോക്ക് (24 പന്തിൽ 47), റിക്കൽറ്റൺ (പുറത്താകാതെ 218 പന്തിൽ 45) എന്നിവരും മിന്നി,
നേരത്തേ 81/7 എന്ന നിലയിലായിരുന്ന വിൻഡീസിനെ എട്ടാം വിക്കറ്റിൽ 57 പന്തിൽ 89 റൺസിന്റെ റെക്കാഡ് കൂട്ടുകെട്ടുണ്ടാക്കി റൊമാരിയൊ ഷെപ്പേർഡും (പുറത്താകാതെ 37 പന്തിൽ 52), ജാസൺ ഹോൾഡറും (31 പന്തിൽ 49) ചേർന്നാണ് പൊരുതാവുന്ന സ്‌കോറിൽ എത്തിച്ചത്. എൻഗിഡി 3 വിക്കറ്റ് വീഴ്ത്തി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
