എസ്.എൽ നാരായണന് ബ്‌ളിറ്റ്‌സ് ചെസ് ടൂർണമെന്റ് കിരീടം

APRIL 28, 2026, 4:06 AM

വഡോദര: ശക്തി ഗ്രാൻഡ്യുവർ 9.0 ഓപ്പൺ ഫിഡെ ബ്‌ളിറ്റ്‌സ് ചെസ് ടൂർണമെന്റിൽ മലയാളി താരം എസ്.എൽ നാരായണന് കിരീടം. തുടർച്ചയായി എട്ട് വിജയങ്ങളും ഫൈനലിൽ സമനിലയുമായി 8.5 പോയിന്റ് നേടിയാണ് നാരായണൻ കിരീടം നേടിയത്.

ഫൈനൽ റൗണ്ട് മത്സരത്തിൽ ഇന്റർനാഷണൽ മാസ്റ്ററായ ആകാശ് ശരത്ചന്ദ്ര ഡാൽവിയുമായാണ് ഗ്രാൻഡ് മാസ്റ്ററായ നാരായണൻ സമനില വഴങ്ങിയത്.

ഈ കിരീടവിജയത്തോടെ നാരായണൻ ഫിഡെ ബ്‌ളിറ്റ്‌സ് റാങ്കിംഗിൽ ലോക ചാമ്പ്യൻ ഡി.ഗുകേഷിനെ മറികടന്നു. 2650.1 പോയിന്റാണ് ബ്‌ളിറ്റ്‌സിൽ നാരായണന്റെ ലൈവ് റേറ്റിംഗ്. ഇതോടെ ബ്‌ളിറ്റ്‌സിൽ ലോക റാങ്കിംഗിൽ ആദ്യ 50 സ്ഥാനത്തേക്ക് നാരായണൻ എത്തുകയും ചെയ്തു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam