88 വർഷങ്ങൾക്ക് മുന്നേയുള്ള ചരിത്രനേട്ടത്തിനരികെ വീണ് ശ്രേയസ് അയ്യർ

JULY 26, 2026, 8:27 AM

ചരിത്രനേട്ടത്തിനരിക്കെ വീണ് ഇന്ത്യൻ ടി20 നായകൻ ശ്രേയസ് അയ്യർ. സിംബാബ്‌വെയ്ക്ക് എതിരായ രണ്ടാം ടി20 മത്സരത്തിലായിരുന്നു ശ്രേയസിന് 88 വർഷം പഴക്കമുള്ള റെക്കോർഡ് തിരുത്തികുറിക്കാനുള്ള അവസരം കയ്യെത്തും ദൂരെ നഷ്ടമായത്.

ഇന്ന് നടന്ന രണ്ടാം ടി20 മത്സരത്തിൽ ടോസ് നേടാനായിരുന്നെങ്കിൽ, തുടർച്ചായായി ഏറ്റവുമധികം അന്താരാഷ്ട്ര മത്സരങ്ങളിൽ ടോസ് സ്വന്തമാക്കുന്ന നായകനെന്ന നേട്ടമായിരുന്നു ശ്രേയസിനെ കാത്തിരുന്നത്. നിലവിൽ എട്ട് അന്താരാഷ്ട്ര മത്സരങ്ങളിലാണ് ശ്രേയസ് ടോസ് നേടിയിട്ടുള്ളത്.

88 വർഷങ്ങൾക്ക് മുന്നേ ഇംഗ്ലണ്ടിന്റെ വാലി ഹാമണ്ടായിരുന്നു തുടർച്ചയായി എട്ട് മത്സരങ്ങളിൽ ടോസ് നേടിക്കൊണ്ട് അപൂർവ നേട്ടം സ്വന്തമാക്കിയത്. ഇന്ന് ടോസ് നേടാൻ സാധിച്ചിരുന്നെങ്കിൽ തുടർച്ചയായി ഒൻപത് അന്താരാഷ്ട്ര മത്സരങ്ങളിൽ ടോസ് നേടിക്കൊണ്ട് 1938ൽ കുറിക്കപ്പെട്ട റെക്കോർഡ് തിരുത്താൻ ശ്രേയസിന് സാധിക്കുമായിരുന്നു. പ്രകടനത്തിലൂടെ സ്വന്തമാക്കുന്ന നേട്ടങ്ങൾക്കുമപ്പുറം ഭാഗ്യപരീക്ഷണം കൂടിയാണ് ഇത്തരത്തിലുള്ള റെക്കോർഡുകൾ.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam