ലാലീഗ ഫുട്‌ബോളിൽ സെവിയയ്ക്ക് ഗംഭീര ജയം. ഞായറാഴ്ച നടന്ന മത്സരത്തിൽ എതിരില്ലാത്ത നാല് ഗോളുകൾക്കാണ് ഒവ്യേഡോയെ സെവിയ തോൽപ്പിച്ചത്.
അകോർ ആഡംസ്, ഡിബ്രിൽ സോ, ബാറ്റിസ്റ്റ മെൻഡി, ചിടേര എജൂകെ എന്നിവരാണ് സെവിയയ്ക്ക് വേണ്ടി ഗോളുകൾ സ്‌കോർ ചെയ്തത്. അകോർ നാലാം മിനിറ്റിലും ഡിബ്രിൽ 22-ാം മിനിറ്റിലും മെൻഡി 51-ാം മിനിറ്റിലും എജൂകെ 89-ാം മിനിറ്റിലുമാണ് ഗോൾ നേടിയത്.
മത്സരത്തിലെ വിജയത്തോടെ സെവിയയ്ക്ക് 20 പോയിന്റായി. നിലവിൽ ലീഗ് ടേബിളിൽ ഒൻപതാം സ്ഥാനത്താണ് സെവിയ.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
