ആഫ്രിക്കൻ നേഷൻസ് കപ്പ് കിരീടം കയ്യിലേന്തി സെനഗൽ

MARCH 30, 2026, 3:50 AM

ഡാക്കർ : ആദ്യം തങ്ങൾക്ക് അനുവദിക്കുകയും പിന്നീട് അച്ചടക്കസമിതി വിധിയിലൂടെ ഒഴിവാക്കുകയും ചെയ്ത ആഫ്രിക്കൻ നേഷൻസ് കപ്പ് കിരീടവും കയ്യിലേന്തി ആരാധകർക്ക് മുന്നിലെത്തി സെനഗൽ ഫുട്‌ബോൾ ടീം.

കഴിഞ്ഞദിവസം പെറുവിനെതിരെ നടന്ന അന്താരാഷ്ട്ര മത്സരത്തിന്റെ ഇടവേളയിലാണ് സെനഗൽ ടീമംഗങ്ങളും പരിശീലകനും ട്രോഫിയുമായി ആരാധകർക്ക് മുന്നിൽ പ്രദക്ഷിണം വച്ചത്.

ജനുവരിയിൽ മൊറോക്കോയ്ക്ക് എതിരെ നടന്ന ആഫ്രിക്കൻ നേഷൻസ് കപ്പ് ഫൈനലിനിടെയുണ്ടായ അനിഷ്ട സംഭവങ്ങൾക്ക് ശേഷം സെനഗൽ വിജയിച്ചിരുന്നു. എന്നാൽ അടുത്തിടെ ആഫ്രിക്കൻ ഫുട്‌ബോൾ കോൺഫെഡറേഷന്റെ അപ്പീൽ കമ്മറ്റി മൊറോക്കോയെ വിജയിയായി പ്രഖ്യാപിച്ചു.

vachakam
vachakam
vachakam

സെനഗൽ അച്ചടക്കലംഘനം കാട്ടിയെന്ന് കണ്ടെത്തിയായിരുന്നു വിധി. ഇത് അംഗീകരിക്കാതെ അന്താരാഷ്ട്ര കായിക കോടതിയെ സമീപിച്ചിരിക്കുകയാണ് സെനഗൽ. അതിന്റെ വിധി വരുന്നതുവരെ കിരീടം വിട്ടുകൊടുക്കില്ലെന്ന നിലപാട് സ്വീകരിക്കുകയും ചെയ്തു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam