ഐസിസി ടി20 റാങ്കിംഗിൽ മുന്നേറ്റം നേടി സഞ്ജു സാംസൺ; ഒന്നാം സ്ഥാനം നിലനിർത്തി അഭിഷേക് ശർമ്മ

MARCH 18, 2026, 6:23 AM

ലോകകപ്പിന് ശേഷം ഐസിസി ടി20 റാങ്കിംഗിൽ മലയാളി താരം സഞ്ജു സാംസൺ മുന്നേറ്റം നേടിയതായി റിപ്പോർട്ട്. ഒരു സ്ഥാനം ഉയർന്ന് 21-ാം സ്ഥാനത്താണ് സഞ്ജു ഇപ്പോൾ.

ലോകകപ്പിൽ മികച്ച പ്രകടനം കാഴ്ചവെച്ച അഭിഷേക് ശർമ്മ 875 റേറ്റിംഗ് പോയിന്റുമായി ഒന്നാം സ്ഥാനം നിലനിർത്തി. നാല് പോയിന്റ് വ്യത്യാസത്തിൽ ഇഷാൻ കിഷൻ രണ്ടാം സ്ഥാനത്തുണ്ട്.

ഇന്ത്യയുടെ തിലക് വർമ്മ ഒരു സ്ഥാനം മെച്ചപ്പെടുത്തി ആറാം സ്ഥാനത്തെത്തി. ക്യാപ്റ്റൻ സൂര്യകുമാർ യാദവ് ഒമ്പതാം സ്ഥാനത്ത് തുടരുന്നു. ശിവം ദുബെ 27-ാം സ്ഥാനത്തും ഹാർദിക് പാണ്ഡ്യ 48-ാം സ്ഥാനത്തുമാണ്.

vachakam
vachakam
vachakam

ബൗളിംഗ് റാങ്കിംഗിൽ റാഷിദ് ഖാൻ ഒന്നാം സ്ഥാനം നിലനിർത്തി. ഇന്ത്യയുടെ വരുൺ ചക്രവര്‍ത്തി രണ്ടാം സ്ഥാനത്തും ജസ്പ്രീത് ബുമ്ര അഞ്ചാം സ്ഥാനത്തുമാണ്.


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam