നിരവധി റെക്കോർഡുകളുമായി സഞ്ജു സാംസൺ

APRIL 24, 2026, 3:57 AM

ചെന്നൈ സൂപ്പർ കിങ്‌സിലെ ഏഴാം മത്സരത്തിൽ തന്നെ, മഞ്ഞ ജേഴ്‌സിയിലെ സെഞ്ച്വറികളുടെ എണ്ണം രണ്ടാക്കി ഉയർത്തി സഞ്ജു സാംസൺ. 54 പന്തുകളിൽ 101 റൺസ് നേടിയാണ് മുംബൈ ഇന്ത്യൻസിനെതിരെയാണ് മലയാളി താരം പുറത്താകാതെ നിന്നത്.

ഓപ്പണറായി ഇറങ്ങിയ സഞ്ജു ആറു സിക്‌സുകളും പത്തു ഫോറുകളുമാണ് ബൗണ്ടറി കടത്തിയത്. വിക്കറ്റ് കീപ്പറുടെ റോളിലും തകർത്തുകളിച്ച സഞ്ജു രണ്ടു ക്യാച്ചുകളും സ്വന്തമാക്കി കളിയിലെ താരമായി. നിർണായക മത്സരത്തിൽ 103 റൺസിന്റെ വിജയമാണ് ചെന്നൈ സ്വന്തമാക്കിയത്.

ട്വന്റി20 കരിയറിൽ ഏറ്റവും കൂടുതൽ സെഞ്ചറി നേടുന്ന ഇന്ത്യൻ ബാറ്റർമാരിൽ രണ്ടാമനായി സഞ്ജു സാംസൺ. 8 ട്വന്റി20 സെഞ്ചറികളാണ് സഞ്ജുവിന്റെ പേരിലുള്ളത്. 9 വീതം സെഞ്ച്വറികളുള്ള വിരാട് കോഹ്ലിയും അഭിഷേക് ശർമയുമാണ് ഒന്നാമത്. 8 സെഞ്ച്വറിയുമായി രോഹിത്ശർമ്മയും സഞ്ജുവിനൊപ്പം രണ്ടാമതാണ്.

vachakam
vachakam
vachakam

ഐ.പി.എല്ലിൽ ആദ്യമായാണ് മുംബൈ ഇന്ത്യൻസിനെതിരെ ഒരു ചെന്നൈ സൂപ്പർ കിങ്‌സ് താരം സെഞ്ച്വറി നേടുന്നത്. ഐ.പി.എല്ലിൽ ചെന്നൈ സൂപ്പർ കിങ്‌സിനായി രണ്ടു സെഞ്ച്വറികൾ നേടുന്ന നാലാമത്തെ താരവുമാണ് സഞ്ജു. ഷെയ്ൻ വാട്‌സൻ, മുരളി വിജയ്, ഋതുരാജ് ഗെയ്ക്‌വാദ് എന്നിവരാണ് മുൻപ് ഈ നേട്ടത്തിലെത്തിയത്. ഒരു എഡിഷനിൽ തന്നെ ചെന്നൈ ജഴ്‌സിയിൽ രണ്ടു സെഞ്ച്വറികൾ അടിക്കുന്ന രണ്ടാമത്തെ മാത്രം താരവുമായി സഞ്ജു.

2018ൽ ഷെയ്ൻ വാട്‌സനും രണ്ട് സെഞ്ച്വറികൾ സ്വന്തമാക്കിയിട്ടുണ്ട്. ഐ.പി.എല്ലിലെ ആകെ സെഞ്ച്വറികളുടെ എണ്ണത്തിൽ സഞ്ജു അഞ്ചാം സ്ഥാനത്താണ്. അഞ്ചു സെഞ്ച്വറികളുള്ള സഞ്ജുവിനു മുന്നിൽ വിരാട് കോഹ്ലി (8), ജോസ് ബട്‌ലർ (7), ക്രിസ് ഗെയിൽ (6), കെ.എൽ. രാഹുൽ (5) എന്നിവരാണുള്ളത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam