സഞ്ജുവിന്റെ ജനപ്രീതി ധോണിക്കും രോഹിത്തിനും ഒപ്പമെന്ന് ദിനേഷ് കാർത്തിക്

MARCH 4, 2026, 2:43 AM

ലോകകപ്പ് സെമിഫൈനലിന് മുന്നോടിയായി ഇന്ത്യൻ ക്രിക്കറ്റിലെ ചർച്ചാവിഷയം സഞ്ജു സാംസണും താരത്തിന്റെ അസാമാന്യ തിരിച്ചുവരവുമാണ്. വെസ്റ്റ് ഇൻഡീസിനെതിരായ നിർണ്ണായക മത്സരത്തിൽ 50 പന്തിൽ 97 റൺസ് നേടിയ സഞ്ജുവിനെ പ്രശംസിച്ചുകൊണ്ട് മുൻ താരം ദിനേഷ് കാർത്തിക് രംഗത്തെത്തി. സ്കൈ സ്പോർട്സിനോട് സംസാരിക്കവെയാണ് സഞ്ജുവിന്റെ ഫാൻ ബേസിനെ കുറിച്ച് കാർത്തിക് വാചാലനായത്.

"വിരാട് കോലി, രോഹിത് ശർമ്മ, എം.എസ് ധോണി എന്നിവർക്കുള്ള അതേ ആരാധക പിന്തുണ സഞ്ജുവിനുമുണ്ട്. എന്നെ സംബന്ധിച്ചിടത്തോളം ഇന്ത്യയിൽ ഇന്ന് ഏറ്റവും കൂടുതൽ സ്നേഹിക്കപ്പെടുന്ന ക്രിക്കറ്റ് താരം സഞ്ജുവാണ്. സഞ്ജുവിന്റെ കരിയറിലെ ഉയർച്ച താഴ്ചകളും ആ വ്യക്തിത്വവും ആരാധകരെ അവനുമായി വേഗത്തിൽ അടുപ്പിക്കുന്നു."

മോശം ഫോമിനെത്തുടർന്ന് ടീമിലെ സ്ഥാനം നഷ്ടപ്പെട്ട സഞ്ജു, ഇഷാൻ കിഷനും അഭിഷേക് ശർമ്മയ്ക്കും പിന്നിലായിരുന്നു. എന്നാൽ ലഭിച്ച അവസരം മുതലാക്കി കൊൽക്കത്തയിൽ താരം നടത്തിയ പോരാട്ടം ഇന്ത്യയെ സെമിയിലെത്തിക്കുന്നതിൽ നിർണ്ണായകമായി. ഓഫ് സ്പിന്നർമാരെ നേരിടുന്നതിൽ ഇന്ത്യൻ മുൻനിര ബാറ്റർമാർ പ്രയാസപ്പെട്ടപ്പോൾ സഞ്ജുവിന്റെ സാന്നിധ്യം ടീമിന് കരുത്തായെന്നും കാർത്തിക് നിരീക്ഷിച്ചു.

vachakam
vachakam
vachakam

നാളെ (മാർച്ച് 5) മുംബൈയിലാണ് ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള ആവേശകരമായ സെമിഫൈനൽ നടക്കുന്നത്. ടൂർണമെന്റിലുടനീളം തകർപ്പൻ ഫോമിലുള്ള സഞ്ജു സെമിയിലും ഇന്ത്യയുടെ തുറുപ്പുചീട്ടാകുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam