ഇന്ത്യൻ പ്രീമിയർ ട്വന്റി20 ക്രിക്കറ്റ് സീസൺ തുടങ്ങാൻ ദിവസങ്ങൾ മാത്രം ശേഷിക്കേ മുൻ ചാമ്പ്യൻ രാജസ്ഥാൻ റോയൽസിന് തിരിച്ചടി.
പരുക്കിന്റെ പിടിയിലായ ഇംഗ്ലണ്ട് ഓൾറൗണ്ടർ സാം കറൻ സീസണിൽ കളിക്കാനിടയില്ലെന്നാണു സൂചന. അടിവയറ്റിനേറ്റ പരുക്കാണു സാം കുറാനു തിരിച്ചടി.
ഇന്ത്യക്കെതിരേ കഴിഞ്ഞ അഞ്ചിനു നടന്ന ട്വന്റി20 ലോകകപ്പ് സെമി ഫൈനലിൽ താരം കളിച്ചിരുന്നു. 27 വയസുകാരനായ കറൻ ചെന്നൈ സൂപ്പർ കിങ്‌സിന്റെ താരമായിരുന്നു.
മലയാളി വിക്കറ്റ് കീപ്പർ ബാറ്റർ സഞ്ജു സാംസണിനു പകരമാണ് സൂപ്പർ കിങ്‌സ് സാം കറനെയും ഓൾറൗണ്ടർ രവീന്ദ്ര ജഡേജയെയും രാജസ്ഥാൻ റോയൽസിനു കൈമാറിയത്. സഞ്ജു ട്വന്റി20 ലോകകപ്പിലെ താരമായിരുന്നു.
2019ൽ പഞ്ചാബ് കിങ്‌സിനു വേണ്ടിയാണ് സാം കറൻ ആദ്യമായി ഐ.പി.എല്ലിൽ കളിക്കുന്നത്. 2020, 2021 സീസണിൽ സി.എസ്.കെയ്ക്കായി കളിച്ചു. 2023ൽ 18.5 കോടി രൂപയ്ക്ക് പഞ്ചാബ് കിങ്‌സ് ക്യാമ്പിൽ തിരിച്ചെത്തിച്ചു. 2025ൽ 2.4 കോടി രൂപയ്ക്ക് സൂപ്പർ കിങ്‌സ് സ്വന്തമാക്കി. അഞ്ച് കളികളിലായി 114 റണ്ണെടുത്ത കറൻ ഒരു വിക്കറ്റ് മാത്രമാണു വീഴ്ത്തിയത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
