റയാൻ പോർട്ടിയസ് 2016നുശേഷം യൂറോകപ്പിൽ അരങ്ങേറ്റ മത്സരത്തിൽ പുറത്താകുന്ന കളിക്കാരനായി

JUNE 15, 2024, 2:16 PM

സ്‌കോട്ട്‌ലൻഡിന്റെ റയാൻ പോർട്ടിയസ് യൂറോയിലെ ചുവപ്പ് കാർഡ് കണ്ടു പുറത്താകുന്ന ആദ്യ താരമായി. ആദ്യപകുതി അവസാനിക്കുന്നതിന് നിമിഷങ്ങൾക്ക് മുൻപ് ജർമ്മൻ നായകൻ ഇൽകെ ഗുണ്ടോഗനെ ഇരുകാലുകളും ഉപയോഗിച്ച് ഗുരുതരമായി ഫൗൾ ചെയ്തതിനായിരുന്നു പോർട്ടിയസിന് ചുവപ്പ് കാർഡും ജർമ്മനിക്ക് പെനാൽറ്റിയും അനുവദിച്ചത്.

വാർ പരിശോധനയ്ക്ക് ശേഷമായിരുന്നു റഫറി ക്ലെമന്റ് ടർപിന്റെ നടപടി.
2016ൽ ഓസ്ട്രിയയുടെ അലക്‌സാണ്ടർ ഡ്രാഗോവിച്ചിന് ശേഷം യൂറോ അരങ്ങേറ്റത്തിൽ പുറത്താകുന്ന ആദ്യ കളിക്കാരനായി റയാൻ. ക്രെയ്ഗ് ബർലിക്ക് ശേഷം ഒരു പ്രധാന ടൂർണമെന്റിൽ ചുവപ്പ് കാർഡ് കിട്ടി പുറത്താകുന്ന സ്‌കോട്ട്‌ലൻഡ് താരമെന്ന നാണക്കേടിന്റെ റെക്കോർഡും സെന്റർ ബാക്കായി കളത്തിലിറങ്ങിയ പോർട്ടിയസിന് സ്വന്തമായി.

1998 ലോകകപ്പിൽ മൊറോക്കോയുമായി നടന്ന മത്സരത്തിലാണ് ക്രെയ്ഗ് ബർലി റെഡ് കാർഡ് കണ്ടുപുറത്താകുന്നത്. ഗുരതരമായ ഫൗളിലൂടെ വ്യക്തമായ ഗോൾ നേടാനുള്ള അവസരം നിഷേധിച്ചതിനാണ് പോർട്ടിയസിന് ചുവപ്പ്കാർഡ് നൽകിയത്. ജർമ്മനിക്കെതിരായ മത്സരത്തിൽ റയാൻ പോർട്ടിയസിന് ചുവപ്പ് കാർഡ് ലഭിച്ചതോടെ സ്‌കോട്ട്‌ലൻഡ് 10 പേരായി ചുരുങ്ങി. കെയ് ഹാവെർട്‌സ് ലഭിച്ച പെനാൽറ്റി വലയിലാക്കി ജർമ്മനിയുടെ ലീഡുയർത്തി.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam