കപ്പും കാശും!! ടി20 ലോകകപ്പ് വിജയത്തിലൂടെ ഇന്ത്യയിലേക്ക് ഒഴുകുന്നത് കോടികൾ!

MARCH 8, 2026, 10:47 PM

ന്യൂഡൽഹി: ഇന്ത്യയും ശ്രീലങ്കയും സംയുക്തമായി ആതിഥേയത്വം വഹിച്ച ഐസിസി പുരുഷ ടി20 ലോകകപ്പിൽ കിരീടം നിലനിർത്തി ഇന്ത്യ ചരിത്രം കുറിച്ചു. ഫൈനലിൽ ന്യൂസിലൻഡിനെ പരാജയപ്പെടുത്തിയാണ് സൂര്യകുമാർ യാദവും സംഘവും തങ്ങളുടെ മൂന്നാം ടി20 ലോകകപ്പ് കിരീടം ഉയർത്തിയത്.

ഇതോടെ ഈ നേട്ടം കൈവരിക്കുന്ന ലോകത്തിലെ ആദ്യ ടീമായി ഇന്ത്യ മാറി. കിരീടനേട്ടത്തിന് പിന്നാലെ കോടികളുടെ സമ്മാനത്തുകയാണ് ടീം ഇന്ത്യയെ കാത്തിരിക്കുന്നത്.ആകെ 11 മില്യൺ യുഎസ് ഡോളർ (ഏകദേശം 101 കോടി രൂപ) ആണ് ഐസിസി സമ്മാനത്തുകയായി മാറ്റിവെച്ചിരിക്കുന്നത്.

ഇതിൽ ജേതാക്കളായ ഇന്ത്യയ്ക്ക് മാത്രം 2.34 മില്യൺ ഡോളർ (ഏകദേശം 21.5 കോടി രൂപ) ലഭിക്കും. രണ്ടാം സ്ഥാനക്കാരായ ന്യൂസിലൻഡിന് 1.17 മില്യൺ ഡോളറാണ് (ഏകദേശം 10.75 കോടി രൂപ) സമ്മാനമായി ലഭിക്കുക. ടൂർണമെന്റിൽ പങ്കെടുത്ത 20 ടീമുകൾക്കും ചുരുങ്ങിയത് ഒരു കോടി രൂപ വീതം ലഭിക്കുമെന്ന് ഐസിസി അറിയിച്ചു.

vachakam
vachakam
vachakam

ഓരോ മത്സരത്തിലെ വിജയത്തിനും അധിക തുകയായി 28.64 ലക്ഷം രൂപയും ടീമുകൾക്ക് ലഭിക്കും.ടൂർണമെന്റിലുടനീളം മികച്ച പ്രകടനമാണ് ഇന്ത്യ കാഴ്ചവെച്ചത്. തുടക്കത്തിൽ അമേരിക്കയ്ക്കും നമീബിയയ്ക്കും എതിരെ പതറിയെങ്കിലും പാകിസ്ഥാനെതിരായ തകർപ്പൻ ജയത്തോടെ ഇന്ത്യ ഫോമിലേക്ക് തിരിച്ചെത്തി.

സൂപ്പർ 8 ഘട്ടത്തിൽ ദക്ഷിണാഫ്രിക്കയോട് തോറ്റത് ഇന്ത്യയ്ക്ക് തിരിച്ചടിയായെങ്കിലും സിംബാബ്‌വെ, വെസ്റ്റ് ഇൻഡീസ് എന്നിവരെ തകർത്ത് സെമിയിൽ പ്രവേശിച്ചു. സെമിയിൽ ഇംഗ്ലണ്ടിനെ തകർത്താണ് ഇന്ത്യ ഫൈനലിൽ എത്തിയത്. ഇന്ത്യയുടെ ഈ സുവർണ്ണ കാലഘട്ടത്തിന് മുൻ ഇന്ത്യൻ താരങ്ങളായ വിരാട് കോഹ്‌ലിയും സച്ചിൻ ടെണ്ടുൽക്കറും വലിയ പ്രശംസകളാണ് നൽകുന്നത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam