ആരാധകരോട് ക്ഷമചോദിച്ച് റിഷഭ് പന്ത്

MAY 24, 2026, 8:21 AM

ആരാധകരോട് മാപ്പ് പറഞ്ഞ് ലക്‌നൗ സൂപ്പർ ജയന്റ്‌സ് ക്യാപ്ടൻ റിഷഭ് പന്ത്. പഞ്ചാബ് കിംഗ്‌സിനെതിരായ മത്സരത്തിലാണ് പന്ത് ക്ഷമാപണം നടത്തിയത്. 14 കളിയിൽ നിന്നും 10 തോൽവിയും 4 ജയവുമായി പോയിന്റ് നിലയിൽ അവസാന സ്ഥാനക്കാരായാണ് സീസൺ തീർന്നത്. എൽ.എസ്.ജിയുടെ നിരാശാജനകമായ പ്രകടനത്തിനാണ് ആരാധകരോട് പന്ത് ക്ഷമ ചോദിച്ചത്.

'ഇതൊരു കഠിനമായ സീസണായിരുന്നു. ടീമിനും വ്യക്തിപരമായും എനിക്കും ഒരുപാട് കാര്യങ്ങൾ പഠിക്കാൻ ഇതിലൂടെ സാധിച്ചു. യുപിയുടെ വിവിധ ഭാഗങ്ങളിൽ നിന്നും എത്തിയ ആരാധകരോട് ഞാൻ ക്ഷമ ചോദിക്കുന്നു. ഞങ്ങൾക്ക് കാര്യങ്ങൾ അത്ര എളുപ്പമായിരുന്നില്ല. പന്ത് പറഞ്ഞു.

പ്രമുഖ താരങ്ങൾ ടീമിൽ ഉണ്ടായിട്ടും ആകെ 4 മത്സരങ്ങൾ മാത്രമാണ് ജയിക്കാനായത്. ഈ സീസണിൽ ടൂർണമെന്റിൽ നിന്നും ആദ്യം പുറത്തായ ടീം ലക്‌നൗ ആണ്. ഐ.പി.എല്ലിന്റെ 2024, 2025 സീണിലും ഏഴാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. പ്ലേ ഓഫ് യോഗ്യത നേടാനാകാതെ പുറത്താകുന്നത് ഇത് തുടർച്ചയായ മൂന്നാം വർഷമാണ്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam