റിസർവ് താരങ്ങളായ ശുഭ്മൻ ഗില്ലും ആവേശ് ഖാനും ഇന്ത്യയിലേക്ക് മടങ്ങുന്നു

JUNE 14, 2024, 8:48 PM

2024ലെ ടി20 ലോകകപ്പിൽ ഇന്ത്യൻ ടീമിനൊപ്പമുള്ള റിസേർവ്‌സ് താരങ്ങളായ ശുഭ്മൻ ഗിൽ, ആവേശ് ഖാൻ എന്നിവർ ഇന്ത്യയിലേക്ക് മടങ്ങും എന്ന് റിപ്പോർട്ടുകൾ.
അമേരിക്കയിലെ മത്സരങ്ങൾ കഴിഞ്ഞാൽ ഇരുവരും ഇന്ത്യയിലേക്ക് വരുമെന്നാണ് റിപ്പോർട്ട്.

രോഹിത് ശർമ്മയയും വിരാട് കോഹ്ലിയുമാണ് ഓപ്പണിംഗ് എന്നതിനാൽ ഓപ്പണറായ ജയ്‌സ്വാളിനു പോലും അവസരം ലഭിക്കുന്നില്ല. അങ്ങനെയിരിക്കെ റിസേർവ്‌സ് താരമായ ഗില്ലിന് ഒരു സാധ്യതയും കാണുന്നില്ല.

ഓപ്പണർമാർക്ക് ആർക്കെങ്കിലും പരിക്കേറ്റാൽ തന്നെ ജയ്‌സ്വാൾ, സഞ്ജു എന്നിവർക്ക് പകരം കളിക്കാനാകും എന്നതും ഗില്ലിനെ മടക്കി അയക്കാനുള്ള കാരണമാണ്. പേസറായ ആവേശ് ഖാന്റെയും സേവനം ആവശ്യം വരില്ലെന്ന് ടീം മാനേജ്‌മെന്റ് വിശ്വസിക്കുന്നു. റിസേർവ്‌സ് താരങ്ങളായ റിങ്കു സിംഗ്, ഖലീൽ അഹമ്മദ് എന്നാൽ ടീമിനൊപ്പം തുടരും.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam