ലാലിഗയിൽ ഡിപോർട്ടീവോ അലാവസിനെ തോൽപ്പിച്ച് റയൽ മാഡ്രിഡ്. ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് റയലിന്റെ വിജയം.
സൂപ്പർ താരങ്ങളായ കെയ്‌ലിയൻ എംബാപ്പെയും റോഡ്രിഗോയുമാണ് റയലിനായി വല കുലുക്കിയത്.
24-ാം മിനിറ്റിൽ എംബാപ്പെയാണ് ആദ്യ ഗോൾ നേടിയത്. എന്നാൽ 68-ാം മിനിറ്റിൽ കാർലോസ് വിസെന്റെ അലാവസിനെ ഒപ്പമെത്തിച്ചു. 76-ാം മിനിറ്റിൽ പക്ഷെ റയലിനായി റോഡ്രിഗോ വിജയ ഗോൾ നേടി.
17 മത്സരങ്ങളിൽ നിന്ന് 12 ജയവും മൂന്ന് സമനിലയും രണ്ട് തോൽവിയുമായി 39 പോയിന്റുള്ള റയൽ ഇപ്പോൾ പോയിന്റ് പട്ടികയിൽ രണ്ടാമതാണ്. 17 മത്സരങ്ങളിൽ നിന്ന് 43 പോയിന്റുള്ള ബാഴ്‌സലോണയാണ ഒന്നാമത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
