കളിക്കാരൻ, നായകൻ, പരിശീലകൻ എന്നീ റോളുകൾക്ക് ശേഷം ക്രിക്കറ്റിൽ പുതിയ ഇന്നിങ്‌സിന് തുടക്കമിട്ടു രാഹുൽ ദ്രാവിഡ്. പുതിയതായി ആരംഭിക്കുന്ന യൂറോപ്യൻ ട്വന്റി20 പ്രീമിയർ ലീഗിലെ ഡബ്ലിൻ ഗാർഡിയൻസ്' ടീമിന്റെ ഉടമയായി ആണ് താരം പ്രഖ്യാപിക്കപ്പെട്ടത്.
ഈ വർഷം തന്നെ ആരംഭിക്കുന്ന ലീഗിലെ ആറ് ടീമുകളിൽ ഒന്നിനെയാണ് രാഹുൽ ദ്രാവിഡ് സ്വന്തമാക്കിയത്. ബോളിവുഡ് താരം അഭിഷേക് ബച്ചൻ പ്രമോട്ടറായ ലീഗിൽ ഡബ്ലിൻ ടീമിനെ കൂടാതെ ബെൽഫാസ്റ്റ്, എഡിൻബറോ, ഗ്ലാസ്‌ഗോ, റോട്ടർഡാം, ആംസ്റ്റർഡാം എന്നെ നഗരങ്ങളെ കേന്ദ്രീകരിച്ചും ടീമുകൾ ഉണ്ടാകും.
അയർലൻഡ്, സ്‌കോട്ട്‌ലൻഡ്, നെതർലാൻഡ്‌സ് ക്രിക്കറ്റ് ബോർഡുകളുടെ സഹകരണത്തോടെ ആരംഭിക്കുന്ന ഈ ലീഗിൽ മിച്ചൽ മാർഷ്, ടിം ഡേവിഡ്, മിച്ചൽ സാന്റ്‌നർ, ലിയാം ലിവിംഗ്സ്റ്റൺ, ഗ്ലെൻ മാക്‌സ്വെൽ, ഫാഫ് ഡു പ്ലെസിസ്, ഹെന്റിച്ച് ക്ലാസൻ എന്നിവരടക്കമുള്ള സൂപ്പർ താരങ്ങളും പങ്കെടുക്കും എന്നാണ് റിപ്പോർട്ട്
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
