പോൾ പോഗ്ബ രണ്ട് വർഷത്തെ കരാറിൽ എഎസ് മൊണാക്കോയിൽ

JUNE 23, 2025, 7:56 AM

ഫ്രഞ്ച് മധ്യനിര താരം പോൾ പോഗ്ബ എഎസ് മൊണാക്കോയുമായുള്ള ചർച്ചകൾ വിജയിക്കുന്നതായി റിപ്പോർട്ട് ചെയ്യുന്നു. പോഗ്ബ 2 വർഷത്തെ കരാർ മൊണോക്കോയിൽ ഒപ്പുവെക്കും എന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു.

ഉത്തേജക മരുന്ന് ഉപയോഗിച്ചതിനുള്ള വിലക്ക് കുറച്ചതിനെത്തുടർന്ന്, 32 വയസ്സുകാരനായ പോഗ്ബയ്ക്ക് തിരിച്ചുവരാൻ അനുമതി ലഭിച്ചിരുന്നു. ജനുവരി മുതൽ പരിശീലനം നടത്തിയിരുന്ന അദ്ദേഹം മാർച്ച് മുതൽ മത്സരങ്ങളിൽ പങ്കെടുക്കാൻ യോഗ്യനായിരുന്നു. തന്റെ കരിയറിലെ അടുത്ത അധ്യായം തീരുമാനിക്കുന്നതിന് മുമ്പ് വേനൽക്കാലം വരെ കാത്തിരിക്കാൻ പോഗ്ബ തീരുമാനിക്കുകയായിരുന്നു.

മുമ്പ് മാഴ്‌സെയുമായി ബന്ധപ്പെടുത്തിയിരുന്ന പോഗ്ബയെ ഉയർന്ന വേതനം മൂലം മാഴ്‌സെ പിന്മാറിയിരുന്നു. മൊണാക്കോ, എറിക് ഡയറിനെ ബയേൺ മ്യൂണിക്കിൽ നിന്ന് ടീമിലെത്തിച്ച് തങ്ങളുടെ സ്‌ക്വാഡിനെ ശക്തിപ്പെടുത്തിയിട്ടുണ്ട്. ലെഫ്റ്റ് ബാക്ക് സെർജിയോ റെഗുയിലോണിനെയും അവർ നോട്ടമിടുന്നുണ്ട്.

vachakam
vachakam
vachakam

അവസാനമായി യുവന്റസിനായി കളിച്ച പോഗ്ബ, ഫ്രഞ്ച് ഫുട്‌ബോളിലേക്ക് തിരിച്ചുവരുന്നതിനെക്കുറിച്ച് പരസ്യമായി തുറന്നുപറഞ്ഞിരുന്നു. ഒരു കൗമാരക്കാരനായി ലെ ഹാവ്രെ വിട്ടതിന് ശേഷം ലീഗ് 1ലെ അദ്ദേഹത്തിന്റെ ആദ്യത്തെ തിരിച്ചുവരവായിരിക്കും.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam