നോട്ടിംഗ്ഹാം ഫോറസ്റ്റും ആസ്റ്റൺ വില്ലയും യൂറോപ്പ ലീഗ് ക്വാർട്ടർ ഫൈനലിൽ

MARCH 20, 2026, 8:45 AM

യൂറോപ്പ ലീഗ് ഫുട്‌ബോളിൽ ആവേശകരമായ പോരാട്ടങ്ങൾക്കൊടുവിൽ ഇംഗ്ലീഷ് ക്ലബ്ബുകളായ നോട്ടിംഗ്ഹാം ഫോറസ്റ്റും ആസ്റ്റൺ വില്ലയും ക്വാർട്ടർ ഫൈനലിൽ പ്രവേശിച്ചു.

ഡെൻമാർക്കിലെ എംസിഎച്ച് അരീനയിൽ നടന്ന പ്രീ ക്വാർട്ടർ രണ്ടാം പാദ മത്സരത്തിൽ മിഡ്ജില്ലാൻഡിനെ ഷൂട്ടൗട്ടിൽ കീഴടക്കിയാണ് നോട്ടിംഗ്ഹാം ഫോറസ്റ്റ് അവസാന എട്ടിൽ ഇടംപിടിച്ചത്. നിശ്ചിത സമയത്തും അധിക സമയത്തും ഇരു ടീമുകളും അഗ്രഗേറ്റ് സ്‌കോറിൽ 2-2 സമനില പാലിച്ചതോടെയാണ് മത്സരം ഷൂട്ടൗട്ടിലേക്ക് നീങ്ങിയത്. ഷൂട്ടൗട്ടിൽ മിഡ്ജില്ലാന്റ് താരങ്ങൾ എടുത്ത മൂന്ന് പെനാൽറ്റികളും ലക്ഷ്യം കാണാതിരുന്നപ്പോൾ, ഫോറസ്റ്റ് താരങ്ങൾ തങ്ങളുടെ അവസരങ്ങൾ ഗോളാക്കി മാറ്റി. 1995-96 സീസണിന് ശേഷം ആദ്യമായാണ് ഫോറസ്റ്റ് ഒരു യൂറോപ്യൻ ടൂർണമെന്റിന്റെ ക്വാർട്ടർ ഫൈനലിലെത്തുന്നത്.

മറ്റൊരു മത്സരത്തിൽ ഫ്രഞ്ച് ക്ലബ്ബ് ലില്ലിനെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് തകർത്ത് ആസ്റ്റൺ വില്ലയും ക്വാർട്ടർ യോഗ്യത നേടി. ക്യാപ്ടൻ ജോൺ മക്ഗിന്നിന്റെ ഉജ്ജ്വല പ്രകടനമാണ് വില്ലയ്ക്ക് തുണയായത്. പരിക്കിനെത്തുടർന്ന് രണ്ട് മാസത്തെ വിശ്രമത്തിന് ശേഷം ടീമിൽ തിരിച്ചെത്തിയ മക്ഗിൻ 54-ാം മിനിറ്റിൽ ഗോൾ നേടി ടീമിന് ലീഡ് നൽകി. മത്സരത്തിന്റെ അവസാന നിമിഷങ്ങളിൽ ലിയോൺ ബെയ്‌ലി രണ്ടാം ഗോളും നേടിയതോടെ വില്ലയുടെ വിജയം പൂർണ്ണമായി. പ്രീമിയർ ലീഗിൽ സമീപകാലത്ത് അല്പം പിന്നോട്ട് പോയെങ്കിലും, യൂറോപ്യൻ വേദിയിൽ ഉനായ് എമെറിയുടെ പരിശീലനത്തിന് കീഴിൽ വില്ല തങ്ങളുടെ ആധിപത്യം തുടരുകയാണ്.

vachakam
vachakam
vachakam

മറ്റ് പ്രീ ക്വാർട്ടർ മത്സരങ്ങളിൽ സ്പാനിഷ് കരുത്തരായ റയൽ ബെറ്റിസും സെൽറ്റ വിഗോയും തകർപ്പൻ ജയങ്ങളോടെ മുന്നേറി. ഗ്രീക്ക് ടീമായ പനാഥിനൈക്കോസിനെ ഏകപക്ഷീയമായ നാല് ഗോളുകൾക്കാണ് റയൽ ബെറ്റിസ് പരാജയപ്പെടുത്തിയത്. ഫ്രാൻസിൽ നടന്ന പോരാട്ടത്തിൽ ലിയോണിനെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് വീഴ്ത്തി സെൽറ്റ വിഗോയും അഗ്രഗേറ്റ് സ്‌കോറിൽ (3-1) വിജയിച്ചു. മത്സരത്തിനിടെ ലിയോണിന്റെ രണ്ട് താരങ്ങൾ ചുവപ്പ് കാർഡ് കണ്ട് പുറത്തായത് സെൽറ്റയ്ക്ക് കാര്യങ്ങൾ എളുപ്പമാക്കി. ക്വാർട്ടർ ഫൈനലിൽ ജർമ്മൻ ടീമായ ഫ്രീബർഗായിരിക്കും സെൽറ്റ വിഗോയുടെ എതിരാളികൾ.

യൂറോപ്പ ലീഗിലെ വരാനിരിക്കുന്ന ക്വാർട്ടർ ഫൈനൽ പോരാട്ടങ്ങൾ പ്രീമിയർ ലീഗ് ലാ ലിഗ കരുത്തരുടെ പോരാട്ടമായി മാറുകയാണ്. ക്വാർട്ടർ ഫൈനലിൽ നോട്ടിംഗ്ഹാം ഫോറസ്റ്റ് പോർച്ചുഗീസ് വമ്പന്മാരായ പോർട്ടോയെയാണ് നേരിടുക. സ്റ്റുട്ട്ഗാർട്ടിനെ പരാജയപ്പെടുത്തിയാണ് പോർട്ടോ അവസാന എട്ടിലെത്തിയത്. ആസ്റ്റൺ വില്ലയ്ക്ക് ക്വാർട്ടറിൽ റോമയോ ബൊളോണയോ ആയിരിക്കും എതിരാളികൾ. സ്പാനിഷ് ക്ലബ്ബ് റയൽ ബെറ്റിസാകട്ടെ സ്‌പോർട്ടിംഗ് ബ്രാഗയുമായി ഏറ്റുമുട്ടും. വമ്പൻ ടീമുകൾ തമ്മിലുള്ള പോരാട്ടങ്ങൾ വരും ആഴ്ചകളിൽ യൂറോപ്യൻ ഫുട്‌ബോളിനെ കൂടുതൽ ആവേശഭരിതമാക്കും.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam