അടുത്ത മത്സരത്തിലും നെയ്മർ ഇറങ്ങാൻ സാധ്യതയില്ല

JUNE 16, 2026, 7:52 AM

പരിക്ക് പൂർണ്ണമായി ഭേദമാകാത്ത പശ്ചാത്തലത്തിൽ ഹെയ്റ്റിക്കെതിരെയുള്ള അടുത്ത മത്സരത്തിലും ബ്രസീലിയൻ താരം നെയ്മർ ഇറങ്ങാൻ സാധ്യതയില്ലെന്ന് റിപ്പോർട്ടുകൾ. നെയ്മറുടെ തിരിച്ചുവരവ് തിടുക്കത്തിലാക്കേണ്ടതില്ലെന്നാണ് കാനറിപ്പടയുടെ മാനേജ്‌മെന്റ് തീരുമാനം. പരിക്കിന്റെ പുരോഗതി വിലയിരുത്തുന്നതിനായി താരം ഇന്ന് വിശദമായ പരിശോധനകൾക്ക് വിധേയനായി. ഇന്നത്തെ ടീം പരിശീലനത്തിൽ നിന്നും നെയ്മർ വിട്ടുനിൽക്കും.

ഹെയ്റ്റിക്കെതിരെയുള്ള പോരാട്ടത്തിൽ നെയ്മറെ ആദ്യ ഇലവനിൽ ഇറക്കേണ്ടതില്ലെന്നാണ് കോച്ചിങ് സ്റ്റാഫിന്റെ തീരുമാനം. നിലവിൽ മെഡിക്കൽ ടീമിന്റെ പ്രത്യേക നിരീക്ഷണത്തിലാണ് താരം. പരിക്കിനുള്ള ചികിത്സകൾക്കൊപ്പം നേരിയ തോതിലുള്ള ഫിറ്റ്‌നസ് പരിശീലനം നടത്തുന്നുണ്ടെങ്കിലും മത്സരത്തിലേക്ക് പൂർണ്ണ സജ്ജനാകുന്ന ഘട്ടത്തിലേക്ക് താരം എത്തിയിട്ടില്ല. എങ്കിലും ഹെയ്റ്റിക്കെതിരായ മത്സരത്തിനുള്ള സ്‌ക്വാഡിൽ ഉൾപ്പെടുത്തി, കളി അവസാനിക്കാൻ ഏതാനും മിനിറ്റുകൾ ബാക്കിയുള്ളപ്പോൾ പകരക്കാരനായി മൈതാനത്തിറക്കാനുള്ള സാധ്യത തള്ളിക്കളയാനാകില്ല.

താരത്തിന്റെ കാൽവണ്ണയ്‌ക്കേറ്റ പരിക്കിന്റെ ശമനം അവസാന ഘട്ടത്തിലായതിനാൽ അതീവ ജാഗ്രതയോടെയും ക്ഷമയോടെയുമാണ് ബ്രസീൽ പരിശീലകർ കാര്യങ്ങളെ സമീപിക്കുന്നത്. ഇന്ത്യൻ സമയം ശനിയാഴ്ച പുലർച്ചെ ആറ് മണിക്കാണ് ബ്രസീൽ-ഹെയ്റ്റി പോരാട്ടം നടക്കുക. ഗ്രൂപ്പിലെ ആദ്യ മത്സരത്തിൽ മൊറോക്കോയോട് സമനില വഴങ്ങിയ ബ്രസീൽ നിലവിൽ പോയിന്റ് പട്ടികയിൽ മൂന്നാം സ്ഥാനത്താണ്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam