കോഴിക്കോട്: രാജ്യത്തിന്റെ വൈവിധ്യവും സാംസ്കാരികവിശ്വാസ വ്യത്യാസങ്ങളും മുന്നിൽ കണ്ട് നാടിനെ ഒന്നിപ്പിക്കാനായി രാഷ്ട്ര നിർമാതാക്കൾ രൂപപ്പെടുത്തിയ ഭരണഘടനാ ആശയങ്ങളെ അവഗണിക്കുന്നതും ദുർബലപ്പെടുത്തുന്നതും ഇന്ത്യയെ മുറിവേൽപ്പിക്കുമെന്ന് ഗ്രാൻഡ് മുഫ്തി കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ.
ഭരണഘടനാ ആശയങ്ങൾ മുറുകെപിടിച്ച് പ്രവർത്തിക്കുന്നതാണ് ദേശസ്നേഹമെന്നും അദ്ദേഹം പറഞ്ഞു. 80-ാമത് സ്വാതന്ത്ര്യദിനത്തിന്റെ ഭാഗമായി മർകസ് സെൻട്രൽ ക്യാമ്പസിൽ നടന്ന ആഘോഷ പരിപാടികളിൽ ദേശീയ പതാകയുയർത്തി സംസാരിക്കുകയായിരുന്നു ഗ്രാൻഡ് മുഫ്തി.
ഭരണഘടനാ സ്ഥാപനങ്ങളുടെ സുതാര്യതയും വിശ്വാസ്യതയും കാത്തു സൂക്ഷിക്കേണ്ടത് രാജ്യത്തിന്റെ നിലനിൽപ്പിനും ഉയർച്ചക്കും അനിവാര്യമാണ്. അതിന് രാഷ്ട്രീയ ഭേദമന്യേ എല്ലാവരും മുന്നോട്ടു വരണം.
സ്വാതന്ത്ര്യം എന്നത് മറ്റൊരാളുടെ അവകാശങ്ങളെ ഹനിക്കാനുള്ള അധികാരമല്ലെന്നും രാജ്യത്തിന്റെ നിയമങ്ങൾ പാലിച്ച്, സാമൂഹിക ഐക്യം ഊട്ടിയുറപ്പിക്കാനുള്ള അവസരമാണ് അദ്ദേഹം പറഞ്ഞു.
20 ഇന്ത്യൻ സംസ്ഥാങ്ങളിൽ നിന്നുള്ള വിദ്യാർഥികൾ പങ്കുചേർന്ന ചടങ്ങിൽ മർകസ് സെക്രട്ടറി സി മുഹമ്മദ് ഫൈസി സന്ദേശ പ്രഭാഷണം നടത്തി.
മർകസ് ഡയറക്ടർ ബോർഡ് അംഗങ്ങളായ വി.എം. റഷീദ് സഖാഫി, ഉനൈസ് മുഹമ്മദ്, ഷമീം കെ.കെ, ഡോ. റോഷൻ നൂറാനി, വിവിധ സ്ഥാപനങ്ങളിലെ വിദ്യാർഥികൾ, അധ്യാപകർ ചടങ്ങിൽ സംബന്ധിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
