ഈ ലോകകപ്പിലും നെയ്മറിന് പരിക്ക് തിരിച്ചടിയാകുന്നു

MAY 30, 2026, 5:02 AM

സവേപേളോ : കരിയറിലുടനീളം കുരുക്കായി മാറിയ പരിക്ക് ഈ ലോകകപ്പിലും ബ്രസീലിയൻ സൂപ്പർ താരം നെയ്മറിന് തിരിച്ചടിയാകുന്നു. ഒരു വർഷത്തെ ഇടവേളയ്ക്ക് ശേഷം ലോകകപ്പിനായി ടീമിലെത്തിയ നെയ്മർക്ക് കഴിഞ്ഞദിവസം കാലിലെ പേശിക്കേറ്റ പരിക്കാണ് തിരിച്ചടിയായത്.

താരത്തിന് രണ്ടാഴ്ചത്തെ വിശ്രമം വേണമെന്നാണ് മെഡിക്കൽ റിപ്പോർട്ടുകൾ. ഇതോടെ ലോകകപ്പിന് മുന്നോടിയായി പനാമയ്ക്കും ഈജിപ്തിനും എതിരെ നടക്കുന്ന സന്നാഹമത്സരങ്ങളിൽ നെയ്മർക്ക് കളിക്കാൻ കഴിയില്ലെന്ന് ഉറപ്പായി. ജൂൺ 13ന് മൊറേക്കോയ്‌ക്കെതിരെയുള്ള ബ്രസീലിന്റെ ആദ്യ ലോകകപ്പ് മത്സരത്തിൽ കളിക്കുന്നതിൽ അനിശ്ചിതത്വം നിലനിൽക്കുന്നു. 34 വയസുകാരനായ താരം നിലവിൽ ഡോക്ടർമാരുടെ നിരീക്ഷണത്തിലാണ്.

2023നു ശേഷം നെയ്മർ രാജ്യത്തിനായി കളിച്ചിട്ടില്ല. വർഷങ്ങളായി തുടരുന്ന പരുക്കും സന്റോസ് ക്‌ളബിലെ നിറംമങ്ങിയ പ്രകടനവും കാരണം താരത്തിന്റെ ഫിറ്റ്‌നസിനെയും ഫോമിനെയും കുറിച്ച് സംശയങ്ങളുണ്ടായിരുന്നു. ഇതിനാലാണ് ബ്രസീലിന്റെ കോച്ചായി സ്ഥാനമേറ്റശേഷം കാർലോ ആഞ്ചലോട്ടി നെയ്മറിനെ പരിഗണിക്കാതിരുന്നത്. എന്നാൽ ലോകകപ്പിന് മുമ്പ് ആഞ്ചലോട്ടി തീരുമാനം മാറ്റി. പക്ഷേ പരിക്ക് വീണ്ടും താരത്തിന് മുന്നിൽ വിലങ്ങുതടിയായി മാറുമോ എന്ന ആകാംക്ഷയിലാണ് ആരാധകർ. 128 മത്സരങ്ങളിൽ നിന്ന് 79 ഗോളുകൾ നേടിയ നെയ്മർ ബ്രസീലിന്റെ എക്കാലത്തെയും മികച്ച ഗോൾവേട്ടക്കാരനാണ്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam