ഇംഗ്ലണ്ടിനെതിരെ മൂന്നാം ടി20യിൽ മികച്ച വിജയവുമായി ന്യൂസിലാണ്ട്. ആദ്യം ബാറ്റ് ചെയ്ത ന്യൂസിലാണ്ട് 202/5 എന്ന സ്കോർ നേടിയപ്പോൾ ഇംഗ്ലണ്ടിനെ 18.3 ഓവറിൽ 128 റൺസിന് പുറത്താക്കിയാണ് ന്യൂസിലാണ്ടിന്റെ 74 റൺസ് വിജയം.
ഫിൻ അലൻ 53 പന്തിൽ 83 റൺസും ഗ്ലെൻ ഫിലിപ്പ്സ് 34 പന്തിൽ 69 റൺസും നേടിയാണ് ന്യൂസിലാണ്ടിനെ മികച്ച സ്കോറിലേക്ക് നയിച്ചത്. ഇംഗ്ലണ്ടിനായി ഗസ് അറ്റ്കിൻസൺ 2 വിക്കറ്റ് നേടി.
മറുപടി ബാറ്റിംഗിനിറങ്ങിയ ഇംഗ്ലണ്ട്
നിരയിൽ ജോസ് ബട്ലറും(40) മോയിൻ അലിയും(26) ഒഴികെ മറ്റാരും തന്നെ ചെറുത്തു
നിൽക്കാതിരുന്നപ്പോൾ ന്യൂസിലാണ്ടിനായി കൈൽ ജാമിസണും ഇഷ് സോധിയും മൂന്ന്
വീതം വിക്കറ്റാണ് നേടിയത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്