കോടികൾ മുടക്കി ഹാർദ്ദിക്കിനെ ടീമിലെത്തിച്ചതിനുപകരം നെഹ്‌റയെ ടീമിലെത്തിച്ചാൽ മതിയായിരുന്നു: മുംബൈ ആരാധകർ

MARCH 26, 2024, 2:19 PM

ഐപിഎല്ലിൽ ജയം ഉറപ്പിച്ചിടത്തു നിന്ന് മുംബൈ ഇന്ത്യൻസ് അവിശ്വസനീയ തോൽവി വഴങ്ങിയപ്പോൾ ക്യാപ്ടൻ ഹാർദ്ദിക് പാണ്ഡ്യയുടെ തന്ത്രങ്ങളെയും രോഹിത് അടക്കമുള്ള സഹതാരങ്ങളോടുള്ള ഇടപെടലുകളെയും വിമർശിക്കുന്ന തിരക്കിലാണ് മുംബൈ ആരാധകർ.

എന്നാൽ ഗുജറാത്തിന്റെ അവിശ്വസനീയ വിജയത്തിന് ചുക്കാൻ പിടിച്ച് ബൗണ്ടറി ലൈനിൽ ഓടി നടക്കുന്ന നെഹ്‌റയെ ആരാധകർ കാണാതിരുന്നില്ല. തോൽവി ഉറപ്പിച്ചു നിൽക്കുമ്പോഴും എപ്പോഴും ബൗണ്ടറി ലൈനിന് അരികിൽ നിൽക്കുന്ന ഫീൽഡറുടെ ചെവിയിൽ ഉപദേശങ്ങൾ കൈമാറുന്ന നെഹ്‌റ ഇന്നലെ അവസാന പന്തിൽ മുംബൈക്ക് ജയിക്കാൻ 8 റൺസ് വേണ്ടപ്പോഴും ഉപദേശം നൽകുന്നുണ്ടായിരുന്നു. നെഹ്‌റയുടെ ആത്മാർത്ഥതയും ഇടപെടലുകളും കണ്ട മുംബൈ ആരാധകർ ഇപ്പോൾ പറയുന്നത് കോടികൾ മുടക്കി ഹാർദ്ദിക്കിനെ ടീമിലെത്തിച്ചതിന് പകരം നെഹ്‌റയെ ടീമിലെത്തിച്ചാൽ മതിയായിരുന്നുവെന്നാണ്.

ഇപ്പോഴാണ് ആളുകൾക്ക് മനസിലായത് ആരായിരുന്നു ഗുജറാത്തിന്റെ യഥാർത്ഥ ക്യാപ്ടനെന്ന് എന്നും ആരാധകർ പറയുന്നു. ഡഗ് ഔട്ടിലിരിക്കുന്നത് ഗുജറാത്തിന്റെ പരിശീലകനല്ലെന്നും യഥാർത്ഥ ക്യാപ്ടനാണെന്നും ആരാധകർ ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞ വർഷം ഹാർദ്ദിക് പാണ്ഡ്യ ഗുജറാത്ത് ടൈറ്റൻസ് വിടാൻ തീരുമാനിച്ചപ്പോൾ താൻ ഒരിക്കലും ഹാർദിക്കിനോട് പോവരുതെന്ന് പറഞ്ഞിട്ടില്ലെന്നും സ്‌പോർട്‌സ് എന്ന് പറഞ്ഞാൽ തന്നെ എപ്പോഴും മുന്നോട്ടു പോവുക എന്നതാണെന്നും ഫുട്‌ബോളിലും ഇത്തരത്തിലുള്ള ട്രാൻസ്ഫറുകൾ നടക്കാറുണ്ടെന്നുമായിരുന്നു
ക്യാപ്ടൻസിയിൽ പരിചയ സമ്പത്തില്ലാത്ത ശുഭ്മാൻ ഗില്ലിനെ ക്യാപ്ടനാക്കിയതിനെക്കുറിച്ച് ചോദിച്ചപ്പോൾ നെഹ്‌റ പറഞ്ഞത്.ഹാർദ്ദിക് പാണ്ഡ്യ ഗുജറാത്തിന്റെ ക്യാപ്ടനായതും ഇതുപോലെ ആദ്യമായിട്ടായിരുന്നുവെന്നായിരുന്നു നെഹ്‌റ പറഞ്ഞത്.

vachakam
vachakam
vachakam

എന്തായാലും രോഹിത്തിനെ ക്യാപ്ടൻ സ്ഥാനത്തു നിന്ന് മാറ്റിയതിൽ എതിർപ്പുള്ള മുംബൈ ആരാധകർ ഇപ്പോൾ കൂട്ടത്തോടെ നെഹ്‌റയെ വാഴ്ത്തുന്ന തിരക്കിലാണ്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam