ജലസംഭരണികളിൽ വെള്ളം 17% മാത്രം; ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾ വരൾച്ചയുടെ വക്കിൽ

APRIL 27, 2024, 10:51 AM

തമിഴ്നാട് : ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾ വരൾച്ചയുടെ വക്കിൽ. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ ജലസംഭരണം ഒരു ദശാബ്ദത്തിനിടയിലെ ഏറ്റവും മോശമായ അവസ്ഥയിലാണെന്ന് റിപ്പോർട്ട്.

കേരളം, തമിഴ്‌നാട്, കർണാടക, തെലങ്കാന, ആന്ധ്രാപ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ സംഭരണികളിൽ സംഭരിച്ചിരിക്കുന്ന ജലം ശരാശരിയിലും താഴെയാണെന്ന് കണക്കുകൾ വ്യക്തമാക്കുന്നു.

ദേശീയ ജലകമ്മീഷൻ പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകൾ പ്രകാരം ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ ജലസംഭരണികളിൽ 17 ശതമാനം വെള്ളമേ ലഭ്യമുള്ളൂ. കഴിഞ്ഞ വർഷം ഇക്കാലയളവിൽ 29 ശതമാനമായിരുന്നു. ആറ് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലായി 43 ജലസംഭരണികളുണ്ട്.

vachakam
vachakam
vachakam


വേനൽക്കാലത്ത് ജലസംഭരണികളിലെ ജലനിരപ്പ് താഴുന്നത് അസ്വാഭാവികമല്ലെങ്കിലും ഇത്തവണ കുത്തനെ ഇടിഞ്ഞത് ആശങ്കയുളവാക്കുന്നു. കാലവർഷം ആരംഭിക്കാൻ ഒരു മാസമെങ്കിലും വേണ്ടിവരുമെന്നതാണ് ആശങ്കയ്ക്ക് കാരണം.

മൺസൂൺ മഴയുടെ കുറവ് ജലസംഭരണം കുറയാൻ കാരണമായി. കുടിവെള്ളത്തിനും ജലസേചന ആവശ്യങ്ങൾക്കുമുള്ള വെള്ളം കൂടുതൽ പിൻവലിക്കുന്നത് പ്രതിസന്ധി വർധിപ്പിച്ചു.

vachakam
vachakam
vachakam


കടുത്ത ജലക്ഷാമമാണ് ഇത്തവണ കർണാടക നേരിടുന്നത്. വേനൽ കടുത്തതോടെ കാവേരി നദിയിലെ ജലനിരപ്പും റിസർവോയറുകളിലെ ജലനിരപ്പും ആശങ്കാജനകമായ നിലയിലേക്ക് താഴ്ന്നത് ബെംഗളൂരു മേഖലയെയും ബാധിച്ചു. കാവേരി നദിയിലെ വെള്ളത്തെ ആശ്രയിച്ചാണ് ബെംഗളൂരുവിലെ ജനങ്ങളുടെ ജീവിതം.

2023-ന് മുമ്പുള്ള വർഷങ്ങളെ അപേക്ഷിച്ച് 34 ശതമാനം മഴ കുറവാണ് കേരളത്തിൽ രേഖപ്പെടുത്തിയത്. ഇത് വ്യാപകമായ കൃഷിനാശത്തിനും കുടിവെള്ളക്ഷാമത്തിനും കാരണമായി. എന്നാൽ ഈ വർഷം സാധാരണയിൽ കൂടുതൽ മഴ ലഭിക്കുമെന്നാണ് പ്രവചനം.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam