ഡൽഹി: മദ്യനയ അഴിമതി കേസിൽ ബി.ആർ.എസ് നേതാവ് കെ.കവിതയുടെ ജുഡീഷ്യൽ കസ്റ്റഡി മേയ് 14 വരെ നീട്ടി. സി.ബി.ഐ, ഇ.ഡി വിഷയങ്ങൾക്കുള്ള പ്രത്യേക ജഡ്ജി കാവേരി ബവേജയാണ് റിമാൻഡ് കാലാവധി അവസാനിച്ചതിനെ തുടർന്ന് കോടതിയിൽ ഹാജരാക്കിയ കവിതയുടെ കസ്റ്റഡി കാലാവധി നീട്ടിയിത് എന്നാണ് പുറത്തു വരുന്ന വിവരം.
അതേസമയം അന്വേഷണം നിർണായക ഘട്ടത്തിലാണെന്നും കവിതക്കെതിരെ ഒരാഴ്ചക്കുള്ളിൽ കുറ്റപത്രം സമർപ്പിക്കാമെന്നും ഇ.ഡി കോടതിയെ അറിയിച്ചു. കഴിഞ്ഞ ദിവസം കവിതയുടെ ജാമ്യാപേക്ഷയും കോടതി തള്ളിയിരുന്നു.
മാർച്ച് 15നാണ് മദ്യനയ അഴിമതിക്കേസുമായി ബന്ധപ്പെട്ട് കവിതയെ ഇ.ഡി അറസ്റ്റ് ചെയ്തത്. മാർച്ച് 23 വരെ സി.ബി.ഐയുടെ കസ്റ്റഡിയിൽ വിടുകയും ചെയ്തു. ഏപ്രിൽ ഒന്നിന് സി.ബി.ഐ അറസ്റ്റ് ചെയ്ത കവിതയെ തിഹാർ ജയിലിൽ പാർപ്പിച്ചിരിക്കുകയാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്