'പരീക്ഷയില്‍ വാരിക്കോരി മാർക്ക് ഇട്ടിട്ടല്ല വിജയ ശതമാനം കൂടിയത്'; പ്രതികരണവുമായി വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി

MAY 8, 2024, 4:29 PM

തിരുവനന്തപുരം: എസ്എസ്എൽസി പരീക്ഷയില്‍ വാരിക്കോരി മാർക്ക് ഇട്ടിട്ടല്ല വിജയ ശതമാനം കൂടിയതെന്ന്  വ്യക്തമാക്കി വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി രംഗത്ത്. എഴുതിയ ഉത്തരത്തിന് മാത്രമാണ് മാർക്ക് നല്‍കിയത് എന്നും വാരിക്കോരി മാർക്ക് ഇടുന്നു എന്ന പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ ശബ്ദരേഖ ഒറിജിനൽ ആണോ എന്ന് പരിശോധിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

എസ്എസ്എൽസി പരീക്ഷയില്‍ വാര്‍ക്കോരി മാര്‍ക്ക് നല്‍കുന്നു എന്നായിരുന്നു പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ പേരില്‍ പ്രചരിച്ച ശബ്ദരേഖയിലെ ആരോപണം. എന്നാൽ വിവാദത്തിൽ പൊതു വിദ്യാഭ്യാസ ഡയറക്ടർ പ്രതികരിച്ചില്ല.

99. 69 ശതമാനമാണ് 2023-24 വര്‍ഷത്തെ വിജയം. വിജയശതമാനത്തില്‍ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ നേരിയ കുറവുണ്ട്. മുൻ വർഷം 99.7 ശതമാനമാനമായിരുന്നു വിജയം.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam