എസ്.എസ്.എൽ.സി പുനർ മൂല്യനിർണയത്തിന് മേയ് 9 മുതൽ അപേക്ഷിക്കാം; സേ പരീക്ഷ മേയ് 28 മുതൽ

MAY 8, 2024, 4:38 PM

തിരുവനന്തപുരം: എസ്.എസ്.എൽ.സി ഉത്തര കടലാസുകളുടെ പുനർ മൂല്യനിർണയം, സൂക്ഷ്മ പരിശോധന, ഫോട്ടോകോപ്പി എന്നിവക്ക് മേയ് 9 മുതൽ ഓണ്‍ലൈനായി അപേക്ഷിക്കാം. അപേക്ഷിക്കാനുള്ള അവസാന തീയതി മേയ് 15 ആണ്.

ഉപരിപഠനത്തിന് അര്‍ഹത നേടാത്ത റെഗുലർ വിഭാഗം വിദ്യാർഥികൾക്കുളള സേ പരീക്ഷ 2024 മെയ് 28 മുതൽ  ജൂൺ 6 വരെ നടത്തുന്നതും ജൂണ്‍ രണ്ടാം വാരം ഫലം പ്രഖ്യാപിക്കും. ഉപരിപഠനത്തിന് യോഗ്യത നേടാത്ത വിദ്യാർഥികൾക്ക് പരമാവധി മൂന്ന് വിഷയങ്ങൾക്ക് വരെ സേ പരീക്ഷ എഴുതാനാകും.

അതുപോലെ 2024 മാർച്ച് പരീക്ഷയില്‍ ഉപരിപഠനത്തിന് അര്‍ഹത നേടിയവരുടെ സര്‍ട്ടിഫിക്കറ്റുകള്‍ ജൂണ്‍ ആദ്യവാരം മുതല്‍ ഡിജി ലോക്കറില്‍ ലഭ്യമാകുന്നതാണെന്നും വിദ്യാഭ്യാസ മന്ത്രി വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam