ഇടക്കാല ജാമ്യത്തില്‍ വിട്ടാല്‍ കെജ്രിവാളിന് ഔദ്യോഗിക ചുമതലകള്‍ നിര്‍വഹിക്കാനാവില്ലെന്ന് സുപ്രീം കോടതി

MAY 7, 2024, 2:10 PM

ന്യൂഡെല്‍ഹി: ഇടക്കാല ജാമ്യത്തില്‍ വിട്ടാല്‍ സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തില്‍ ഇടപെടാന്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ അനുവദിക്കില്ലെന്ന് സുപ്രീം കോടതി. ഡെല്‍ഹി മദ്യനയക്കേസില്‍ അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റിനെതിരായ ഹര്‍ജി ചൊവ്വാഴ്ച പരിഗണിക്കവെയാണ് കോടതിയുടെ പരാമര്‍ശം. എക്‌സൈസ് നയ അഴിമതിയുമായി ബന്ധപ്പെട്ട ഫയലുകള്‍ കൈകാര്യം ചെയ്യില്ലെന്ന് അരവിന്ദ് കെജ്രിവാളിന്റെ അഭിഭാഷകന്‍ അഭിഷേക് മനു സിംഗ്വി സുപ്രീം കോടതിയില്‍ ഉറപ്പ് നല്‍കി.

പൊതുതിരഞ്ഞെടുപ്പ് നടക്കുന്നത് അവഗണിക്കാനാവില്ലെന്നും അസാധാരണമായ സാഹചര്യമാണിതെന്നും കെജ്രിവാളിനെ ജാമ്യത്തില്‍ വിടുന്നതിന്റെ സൂചനകള്‍ നല്‍കി കോടതി പറഞ്ഞു. 

രാജ്യത്തുടനീളം പാര്‍ലമെന്റ് അംഗങ്ങള്‍ ഉള്‍പ്പെട്ട 5000 കേസുകളുണ്ടെന്ന് ഏജന്‍സി മറുപടി നല്‍കി. 'എല്ലാവരെയും ജാമ്യത്തില്‍ വിടുമോ?' എന്നും ഇഡി ചോദിച്ചു. അരവിന്ദ് കെജ്രിവാളിനെ ഇടക്കാല ജാമ്യത്തില്‍ വിട്ടയക്കുന്നത് തെറ്റായ മാതൃക സൃഷ്ടിക്കുമെന്നും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പറഞ്ഞു. ക്രിമിനല്‍ പ്രോസിക്യൂഷനില്‍ ഒരു രാഷ്ട്രീയക്കാരന് ഒരു സാധാരണ പൗരനേക്കാള്‍ അവകാശമില്ലെന്ന് ഇഡി വാദിച്ചു.

vachakam
vachakam
vachakam

ഇഡി അന്വേഷണത്തിലെ കാലതാമസത്തെക്കുറിച്ച് സുപ്രീം കോടതി വിമര്‍ശനം ഉന്നയിച്ചു. 'എന്തെങ്കിലും കണ്ടെത്തുന്നതിന്' എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് രണ്ട് വര്‍ഷമെടുത്തെന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടി. 

അരവിന്ദ് കെജ്രിവാളല്ല അന്വേഷണത്തിന്റെ പ്രധാന കേന്ദ്രമെന്ന് ഇഡിക്ക് വേണ്ടി ഹാജരായ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ എസ് വി രാജു മറുപടിയില്‍ പറഞ്ഞു. അന്വേഷണം പുരോഗമിക്കവെയാണ് കെജ്രിവാളിന്റെ പങ്ക് കൂടുതല്‍ വ്യക്തമായതെന്നും അദ്ദേഹം പറഞ്ഞ. 

ആറ് മാത്തിനിടെ ഒന്‍പത് സമന്‍സുകള്‍ കെജ്രിവാളിന് അയച്ചിരുന്നെന്നും അറസ്റ്റ് ചെയ്യാന്‍ സമയം തെരഞ്ഞെടുത്തതിന് ഏജന്‍സിയെ കുറ്റപ്പെടുത്താനാവില്ലെന്നും കോടതി നിരീക്ഷിച്ചു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam