ഐ.പി.എൽ ചരിത്രത്തിൽ പുതിയ റെക്കോർഡുകൾ കുറിച്ചുകൊണ്ട് അഞ്ച് തവണ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യൻസ് തങ്ങളുടെ 2026 സീസണിന് ആവേശകരമായ തുടക്കം കുറിച്ചു.
ഞായറാഴ്ച രാത്രി വാങ്കഡെ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെ പരാജയപ്പെടുത്തിയാണ് ഹാർദിക് പാണ്ഡ്യയുടെ നേതൃത്വത്തിലുള്ള മുംബൈ പട ചരിത്രം സൃഷ്ടിച്ചത്. ഐ.പി.എല്ലിൽ ഒരു ടീമിനെതിരെ 25 വിജയങ്ങൾ നേടുന്ന ആദ്യ ടീമായി മുംബൈ മാറി.
കെകെആറിനെതിരെ കളിച്ച 36 മത്സരങ്ങളിൽ മുംബൈയുടെ 25-ാം വിജയമായിരുന്നു ഇത്. കെകെആർ ഇതുവരെ 11 വിജയങ്ങൾ മാത്രമാണ് മുംബൈയ്‌ക്കെതിരെ നേടിയിട്ടുള്ളത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
