ബ്ലാസ്‌റ്റേഴ്‌സിന്റെ പുതിയ സീസണിലെ ഓഫീഷ്യൽ ടെക്‌നോളജി പാർട്ണറായി മോസ്ചിപ്പ് ടെക്‌നോളജീസ്

FEBRUARY 10, 2026, 8:36 AM

2025-26 സീസണിലേക്ക് ക്ലബ്ബിന്റെ ഒഫീഷ്യൽ ടെക്‌നോളജി പാർട്ണറായി പ്രമുഖ ആഗോള കമ്പനിയായ മോസ്ചിപ്പ് ടെക്‌നോളജീസിനെ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി പ്രഖ്യാപിച്ചു.
താരങ്ങളുടെ പ്രകടനവും ആരോഗ്യവും മെച്ചപ്പെടുത്തുന്നതിൽ സാങ്കേതികവിദ്യയുടെ സഹായം ഉറപ്പാക്കുകയാണ് ഈ പങ്കാളിത്തത്തിന്റെ ലക്ഷ്യം.

ചിപ്പ് ഡിസൈൻ, ഹാർഡ്‌വെയർ എൻജിനീയറിങ്, ഡിജിറ്റൽ സൊല്യൂഷൻസ് തുടങ്ങിയ മേഖലകളിൽ രണ്ട് പതിറ്റാണ്ടിലേറെ പ്രവൃത്തിപരിചയമുള്ള കമ്പനിയാണ് മോസ്ചിപ്പ്. ഈ സഹകരണത്തിന്റെ ഭാഗമായി താരങ്ങളുടെ ഹെൽത്ത് ഡാറ്റ വിശകലനം ചെയ്യാനും അവരുടെ റിക്കവറിയും ശാരീരികക്ഷമതയും കൃത്യമായി മനസ്സിലാക്കാനും സഹായിക്കുന്ന ഒരു അത്‌ലറ്റ് പെർഫോമൻസ് ആപ്ലിക്കേഷൻ ഇരു കൂട്ടരും ചേർന്ന് വികസിപ്പിക്കും.

പങ്കാളിത്തത്തെക്കുറിച്ച് കേരള ബ്ലാസ്റ്റേഴ്‌സ് സിഇഒ അഭിക് ചാറ്റർജി:

vachakam
vachakam
vachakam

'കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളായി ഈ മേഖലയിൽ മികച്ച പ്രവർത്തനം കാഴ്ചവെക്കുന്ന മോസ്ചിപ്പിനെ പാർട്ണറായി ലഭിച്ചതിൽ സന്തോഷമുണ്ട്. താരങ്ങളുടെ ആരോഗ്യവിവരങ്ങൾ പരിശീലകർക്കും കളിക്കാർക്കും ഒരുപോലെ ഉപകാരപ്പെടുന്ന രീതിയിൽ വിശകലനം ചെയ്യാൻ സഹായിക്കുന്ന ഒരു എഐ ആപ്ലിക്കേഷൻ വികസിപ്പിക്കാൻ ഈ സഹകരണം സഹായിക്കും.'

മോസ്ചിപ്പ് സീനിയർ വൈസ് പ്രസിഡന്റ് വിശാൽ പാട്ടീൽ പറഞ്ഞത്:

'കേരള ബ്ലാസ്റ്റേഴ്‌സിന്റെ ടെക്‌നോളജി പാർട്ണറാകുന്നതിൽ ഞങ്ങൾക്ക് വലിയ സന്തോഷമുണ്ട്. ഞങ്ങളുടെ എഐ, ക്ലൗഡ് സാങ്കേതികവിദ്യകൾ ഉപയോഗിച്ച് താരങ്ങളുടെ ആരോഗ്യവും പ്രകടനവും മെച്ചപ്പെടുത്താൻ സഹായിക്കുന്ന ഒരു മോഡേൺ ഇന്റലിജൻസ് പ്ലാറ്റ്‌ഫോം നിർമ്മിക്കാൻ ക്ലബ്ബിനെ ഞങ്ങൾ സഹായിക്കും.'

vachakam
vachakam
vachakam

സീസണിലുടനീളം നീണ്ടുനിൽക്കുന്ന വിവിധ പദ്ധതികളിലൂടെ ഈ പങ്കാളിത്തം സജീവമായി മുന്നോട്ട് കൊണ്ടുപോകാനാണ് ക്ലബ്ബ് ലക്ഷ്യമിടുന്നത്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam