കോഴിക്കോട്: മുംബൈയില്‍ നിന്നും പിടികൂടിയ ദൃശ്യ കൊലക്കേസ് പ്രതി വിനീഷിനെ കോഴിക്കോട് എത്തിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളേജ് പൊലീസിന്റെ മൂന്നുമാസത്തെ അന്വേഷണത്തിന് ഒടുവിലാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ കോഴിക്കോട് മെഡിക്കല്‍ കോളേജ് പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോകും.
കഴിഞ്ഞവര്‍ഷം ഡിസംബര്‍ 29നാണ് പ്രതി കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്ന് ചാടിപ്പോയത്. ശുചിമുറി പൊളിച്ചാണ് ഇയാള്‍ ചാടിപ്പോയത്.
മൂന്ന് മാസമായി മുംബൈയില്‍ പലയിടങ്ങളിലായി ജോലി ചെയ്ത് വരികയായിരുന്നു വിനീഷ്. ഇതിനിടെ നാട്ടിലുള്ള ഒരു ബന്ധുവിനെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചതോടെയാണ് പൊലീസിന് കേസില്‍ വഴിത്തിരിവുണ്ടാകുന്നത്.കഴിഞ്ഞ ദിവസം മുംബൈ റെയില്‍വേ പൊലീസ് ആണ് വിനീഷിനെ പിടികൂടി കേരള പൊലീസിന് കൈമാറിയത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
