ആലപ്പുഴ: കുട്ടനാട്ടിലെ വോട്ടിന് നോട്ട് ആരോപണത്തിൽ എൽഡിഎഫ് സ്ഥാനാർഥി തോമസ് കെ തോമസിനെതിരെ രൂക്ഷവിമർശനവുമായി യുഡിഎഫ് സ്ഥാനാർഥി റെജി ചെറിയാൻ.
എൽഡിഎഫ് പരാതിക്കൊപ്പം നൽകിയ വീഡിയോ വർഷങ്ങൾക്ക് മുൻപുള്ളതാണെന്നും താൻ ഹാഫ് കൈ ഷർട്ട് ഉപേക്ഷിച്ചിട്ട് കാലമേറെയായെന്നും അദ്ദേഹം പറഞ്ഞു. തന്റെ ഫേസ്ബുക്ക് പേജിൽ നിന്ന് തന്നെ എടുത്ത വീഡിയോ ഉപയോഗിച്ചാണ് വ്യാജ പ്രചാരണം നടത്തുന്നതെന്നും റെജി ചെറിയാൻ വ്യക്തമാക്കി.
തിരഞ്ഞെടുപ്പ് തുടങ്ങിയ സമയം മുതൽ എൽഡിഎഫ് സ്ഥാനാർത്ഥി തനിക്കെതിരെ കള്ളപ്രചാരണങ്ങൾ നടത്തുകയാണെന്നും അദ്ദേഹം ആരോപിച്ചു.എൽഡിഎഫ് സ്ഥാനാർത്ഥിക്ക് മാനസിക അസ്വാസ്ഥ്യമാണെന്നും ചികിത്സ തേടണമെന്നും അദ്ദേഹം പരിഹസിച്ചു. താൻ ഗൂഗിൾ പേ ഉപയോഗിക്കാറില്ലെന്നും ആരോപണങ്ങൾ തെളിയിക്കാൻ വെല്ലുവിളിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, വോട്ടിന് നോട്ട് ആരോപണത്തിൽ മാനനനഷ്ട പരാതി നൽകിയെന്നും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പ് കമ്മീഷനടക്കം പരാതി നൽകിയിട്ടുണ്ട്. തനിക്കെതിരായ വ്യാജ ആരോപണങ്ങളുടെ നോട്ടിസ് വീടുകളിൽ എത്തിച്ചതടക്കം ചേർത്തുകൊണ്ടാണ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയതെന്നും നിയമ പോരാട്ടത്തിലൂടെ ഇതിനെല്ലാം ഉത്തരം പറയിക്കുമെന്നും റെജി ചെറിയാൻ പ്രതികരിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
