സൂപ്പർ താരം ലയണൽ മെസിയുടെ തീവ്രമായ പ്രകടനത്തിൻ്റെ പിൻബലത്തിൽ ഇന്റർ മയാമി ഈസ്റ്റേൺ കോൺഫറൻസ് ഫൈനലിൽ പ്രവേശിച്ചു.
ആവേശകരമായ സെമിഫൈനൽ പോരാട്ടത്തിൽ എതിരില്ലാത്ത നാല് ഗോളുകൾക്കാണ് മയാമി എഫ്‌സി സിൻസിനാറ്റിയെ തകർത്തത്.
മത്സരത്തിലുടനീളം മയാമിയുടെ ആക്രമണങ്ങൾക്ക് ചുക്കാൻ പിടിച്ച മെസി, ഒരു ഗോൾ നേടുകയും മൂന്ന് നിർണ്ണായക അസിസ്റ്റുകൾ നൽകുകയും ചെയ്തു. ടാഡിയോ അലൻഡെ മയാമിക്കായി ഇരട്ട ഗോളുകൾ നേടി ടീമിന്റെ വിജയത്തിന് ആക്കം കൂട്ടി.
ഈ സീസണിൽ ആറ് ഗോളുകളും ആറ് അസിസ്റ്റുകളും ഉൾപ്പെടെ 12 ഗോൾ പങ്കാളിത്തത്തോടെ മേജർ ലീഗിൽ തകർപ്പൻ പ്രകടനം നടത്തുന്ന മെസി പുതിയ റെക്കോർഡും സ്വന്തമാക്കി.
ഫിലാഡൽഫിയ യൂണിയനും ന്യൂയോർക്ക് സിറ്റി എഫ്‌സിയും തമ്മിലുള്ള മറ്റൊരു സെമിഫൈനലിലെ വിജയികളെയായിരിക്കും കിരീടപ്പോരാട്ടത്തിനായി ഇന്റർ മയാമി നേരിടുക.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
