​ഗൗതം ​ഗംഭീറിനെ ഇന്ത്യ പുറത്താക്കുമോ? പണി കിട്ടുക ഈ താരങ്ങൾക്ക്!

DECEMBER 3, 2025, 3:37 AM

ഇന്ത്യൻ ക്രിക്കറ്റ് ടീമിനുള്ളിലെ ആഭ്യന്തര കലഹം ഇപ്പോൾ വലിയ ചർച്ചാ വിഷയമായി മാറിയിരിക്കുന്നു. പരിശീലകൻ ഗൗതം ഗംഭീറും മുതിർന്ന കളിക്കാരായ രോഹിത് ശർമ്മയും വിരാട് കോഹ്‌ലിയും തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങൾ ഇന്ത്യൻ ടീമിനുള്ളിൽ പുകയുകയാണ്. നിലവിൽ, ഗൗതം ഗംഭീറിനെ ബിസിസിഐ പിന്തുണയ്ക്കുന്നു. 2027 ലെ ഏകദിന ലോകകപ്പ് വരെ ഗംഭീറുമായി ബിസിസിഐക്ക് കരാറുണ്ട്. ഇതുമായി മുന്നോട്ട് പോകാൻ ബിസിസിഐ നിലവിൽ തീരുമാനിച്ചു.

എന്നാൽ ഇന്ത്യൻ ടീമിനുള്ളിലെ ഭിന്നത ഇതേ അവസ്ഥയിൽ മുന്നോട്ട് പോവുകയും പ്രശ്നങ്ങൾ രൂക്ഷമാവുകയും ചെയ്താൽ ഗംഭീറിനെ മാറ്റി നിർത്തി മുന്നോട്ട് പോകാനുള്ള തീരുമാനത്തിലേക്ക് ബിസിസി ഐ എത്താനുള്ള സാധ്യതകളും തള്ളിക്കളയാനാവില്ല.

ടി20 ലോകകപ്പിന് ശേഷം ഇന്ത്യ ഗൗതം ഗംഭീറിനെ പുറത്താക്കുമോയെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. ഗംഭീറിനെ ഇന്ത്യ പുറത്താക്കിയാൽ ചില താരങ്ങളുടെ കരിയറിനെ അത് പ്രതികൂലമായി ബാധിക്കാൻ സാധ്യതയുണ്ട്. ഇത് ആരുടെയൊക്കെയാണ് നോക്കാം.

vachakam
vachakam
vachakam

ഒന്നാമത്തെ താരം ഹർഷിത് റാണയാണ്. ഇന്ത്യയുടെ യുവ പേസറായ ഹർഷിത് മൂന്ന് ഫോർമാറ്റിലും ഒരുപോലെ കളിക്കുന്ന താരമാണ്. ഇത്തരമൊരു പിന്തുണ താരത്തിന് ലഭിക്കാനുള്ള കാരണം ഗൗതം ഗംഭീറാണ്.

വലിയ വിമർശനം ഉയർന്നപ്പോഴും ഹർഷിതിനെ പിന്തുണക്കുകയാണ് ഗംഭീർ ചെയ്തത്. എന്നാൽ ഗംഭീറിന് പകരം മറ്റൊരു പരിശീലകൻ വന്നാൽ ഹർഷിതിന് ഇതേ പിന്തുണ ലഭിച്ചേക്കില്ല. താരത്തിന്റെ കരിയറിനെയത് പ്രതികൂലമായി ബാധിക്കുമെന്ന് നിസംശയം പറയാം.

രണ്ടാമത്തെ താരം സഞ്ജു സാംസണാണ്. മലയാളി താരമായ സഞ്ജു സാംസൺ മികച്ച റെക്കോഡുള്ള കളിക്കാരനാണ്. എന്നാൽ പലപ്പോഴും ഇന്ത്യൻ ടീമിന് പുറത്താണ് സഞ്ജുവിന്റെ സ്ഥാനം. സഞ്ജു ഇന്ത്യൻ ടീമിൽ സജീവമായി കളിക്കാൻ തുടങ്ങിയത് ഗൗതം ഗംഭീർ വന്നതിന് ശേഷമാണ്. ഗംഭീറാണ് സഞ്ജുവിനെ ഓപ്പണർ റോളിൽ ഇറക്കിയത്.

മൂന്നാമത്തെ താരം സൂര്യകുമാർ യാദവാണ്. ഇന്ത്യയുടെ ടി20 നായകനായി സൂര്യകുമാർ യാദവ് എത്തിയത് ഗംഭീറിന്റെ പിന്തുണകൊണ്ടാണ്. ഹാർദിക് പാണ്ഡ്യയായിരുന്നു ഇന്ത്യയുടെ ടി20 നായകൻ ആകേണ്ടിയിരുന്നത്. എന്നാൽ ഹാർദിക്കിനെ തഴഞ്ഞാണ് സൂര്യയെ ഇന്ത്യ ടി20 നായകനാക്കിയത്. 

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam