മാറ്റ്‌വി സഫോനോവിനെ സ്വന്തമാക്കി പി.എസ്.ജി

JUNE 15, 2024, 6:30 PM

ഗോൾ കീപ്പർ മാറ്റ്‌വി സഫോനോവിനെ പി.എസ്.ജി സ്വന്തമാക്കി. 25 കാരനായ ഗോൾകീപ്പർ 2029 വരെയുള്ള കരാർ ക്ലബിൽ ഒപ്പുവെച്ചു. റഷ്യൻ ക്ലബായ ക്രാസ്‌നോദറിൽ നിന്നാണ് താരം പാരീസിലേക്ക് എത്തുന്നത്.

1999 ഫെബ്രുവരി 25ന് തെക്കൻ റഷ്യയിലെ സ്റ്റാവ്‌റോപോളിൽ ജനിച്ച സഫോനോവ്, എഫ്‌കെ ക്രാസ്‌നോദറിന്റെ യൂത്ത് ടീമുകളുടെ കളിക്കാരനായാണ് ഉയർന്നു വന്നത്.

2020 മുതൽ ക്രാസ്‌നോദർ ക്ലബിന്റെ നായകനാണ് സഫോനോവ്. തന്റെ ക്ലബിനായി 175 മത്സരങ്ങൾ കളിച്ച താരം 53 ക്ലീൻ ഷീറ്റുകളും നേടി. 2023-24ൽ, ക്രാസ്‌നോഡർ എഫ്‌സി സെനിറ്റിന് ഒരു പോയിന്റ് പിന്നിലായി രണ്ടാം സ്ഥാനത്തെത്തിയായിരുന്നു ഫിനിഷ് ചെയ്തത്. 20 മില്യണോളം നൽകിയാണ് പിഎസ്ജി ഈ സൈനിംഗ് പൂർത്തിയാക്കിയത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam