മാർക്കസ് റാഷ്‌ഫോർഡ് ബാഴ്‌സലോണയിൽ തുടരുകയാണ് ലക്ഷ്യം

DECEMBER 26, 2025, 7:00 AM

മാഞ്ചസ്റ്റർ യുണൈറ്റഡിൽ നിന്നും ലോൺ വ്യവസ്ഥയിൽ ബാഴ്‌സലോണയിലെത്തിയ ഇംഗ്ലണ്ട് താരം മാർക്കസ് റാഷ്‌ഫോർഡ്, ക്ലബ്ബിൽ സ്ഥിരമായി തുടരാനുള്ള തന്റെ ആഗ്രഹം പരസ്യമാക്കി. സ്‌പോർട്ട്' മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ബാഴ്‌സലോണയിൽ തുടരുന്നത് തന്റെ 'പരമമായ ലക്ഷ്യം' ആണെന്ന് താരം വ്യക്തമാക്കിയത്.

ഹാൻസി ഫ്‌ളിക്കിന് കീഴിൽ ഈ സീസണിൽ മികച്ച പ്രകടനം നടത്തുന്ന റാഷ്‌ഫോർഡ് ഇതുവരെ 7 ഗോളുകളും 11 അസിസ്റ്റുകളും ക്ലബ്ബിനായി സംഭാവന ചെയ്തിട്ടുണ്ട്. ബാഴ്‌സലോണയിലെ സഹതാരങ്ങളിൽ നിന്നും സ്റ്റാഫിൽ നിന്നും ലഭിക്കുന്ന മികച്ച പിന്തുണയും നഗരത്തിലെ ജീവിത സാഹചര്യങ്ങളും തന്റെ കരിയറിന് പുതിയ ഊർജ്ജം നൽകിയെന്ന് അദ്ദേഹം പറഞ്ഞു.

ക്ലബ്ബിലെ വലിയ സമ്മർദ്ദങ്ങളെ നെഗറ്റീവ് ആയിട്ടല്ല മറിച്ച് തന്നെ കൂടുതൽ പ്രചോദിപ്പിക്കുന്ന ഒന്നായാണ് കാണുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

vachakam
vachakam
vachakam

മാഞ്ചസ്റ്റർ യുണൈറ്റഡിൽ നിന്നും കഴിഞ്ഞ ഫെബ്രുവരിയിൽ ആസ്റ്റൺ വില്ലയിൽ ലോണിൽ കളിച്ച ശേഷമാണ് റാഷ്‌ഫോർഡ് ഈ സീസണിൽ ബാഴ്‌സലോണയിലെത്തിയത്. നിലവിലെ കരാർ പ്രകാരം ഏകദേശം 2630 മില്യൺ പൗണ്ട് നൽകി താരത്തെ സ്ഥിരമായി വാങ്ങാനുള്ള ഓപ്ഷൻ ബാഴ്‌സലോണയ്ക്കുണ്ട്. ക്ലബ്ബിന്റെ സാമ്പത്തിക വെല്ലുവിളികൾക്കിടയിലും റാഷ്‌ഫോർഡിന്റെ മികച്ച ഫോം പരിഗണിച്ച് ഈ ഓപ്ഷൻ പ്രയോജനപ്പെടുത്താനാണ് ബാഴ്‌സലോണയുടെ നീക്കം.

റൂബൻ അമോറിമിന് കീഴിൽ യുണൈറ്റഡിൽ അവസരങ്ങൾ കുറഞ്ഞതിനെത്തുടർന്ന് കരിയറിൽ പ്രതിസന്ധി നേരിട്ട റാഷ്‌ഫോർഡിന് കറ്റാലൻ ക്ലബ്ബിലെ ഈ മാറ്റം വലിയ വഴിത്തിരിവായിരിക്കുകയാണ്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam